KeralaLatest NewsNewsIndia

മാദ്ധ്യമ പ്രവർത്തകൻ ഗ്രനേഡുകളുമായി പിടിയിൽ : അറസ്റ്റിലായത് ഗ്രനേഡ് ആക്രമണം നടന്ന് മിനിട്ടുകൾക്കുള്ളിൽ

ഇയാളെ വെറുതെ വിടാനായി ഒരുകൂട്ടം മാദ്ധ്യമ പ്രവർത്തകരുടെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് കശ്മീരിൽ ഉണ്ടായത്

ശ്രീനഗർ : ജമ്മുകശ്മീരിൽ ഗ്രനേഡുകളുമായി മാദ്ധ്യമ പ്രവർത്തകൻ പിടിയിലായി. ആമിര കദൽ പ്രദേശത്ത് ഗ്രനേഡ് ആക്രമണം നടന്ന് മിനിട്ടുകൾക്കുള്ളിലാണ് ഇയാൾ ഗ്രനേഡുകളുമായി അറസ്റ്റിലായത്. സിഎൻഎസ് ന്യൂസ് ഏജൻസിയിലെ സബ് എഡിറ്ററായ ആദിൽ ഫാറൂഖ് ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് കണ്ടെടുത്ത രണ്ട് ഗ്രനേഡുകളും പ്രവർത്തനക്ഷമമാണെന്ന് പോലീസ് വ്യക്തമാക്കി.

ആദിൽ ഫാറൂഖിനെതിരെ പൊതുസുരക്ഷ നിയമം ചുമത്തി പോലീസ് നേരത്തെ കേസെടുത്തിരുന്നു. തെക്കൻ കശ്മീരിലെ പാം‌മ്പോർ സ്വദേശിയായ ആദിൽ ഫാറൂഖ് മാദ്ധ്യമ പ്രവർത്തകരടക്കം വലിയൊരു ഭീകര ശൃംഖലയുടെ ഭാഗമാണെന്നാണ് പോലീസിന്റെ നിഗമനം.

അഫ്ഗാൻ -താലിബാൻ സംഘർഷം: ഉടന്‍ മടങ്ങിയെത്താന്‍ ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം, പ്രത്യേക വിമാനവുമായി കേന്ദ്രം

തീവ്രവാദ പ്രവർത്തനം സംശയിച്ച് 2019 ൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തെ തുടർന്ന് ഇയാളെ വെറുതെ വിടാനായി ഒരുകൂട്ടം മാദ്ധ്യമ പ്രവർത്തകരുടെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് കശ്മീരിൽ ഉണ്ടായത്. ഭീകരരുമായി നിരന്തരം ബന്ധം സ്ഥാപിച്ചുവെന്നും ഭീകരർക്ക് ധനസഹായവും ഒളിത്താവളവുമൊരുക്കാൻ ഇയാൾ പ്രവർത്തിച്ചിരുന്നുവെന്നും തെളിവുകൾ ലഭിച്ചതിനെ തുടർന്നായിരുന്നു അന്ന് ആദിൽ ഫാറൂഖിനെ പോലീസ് അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button