KeralaLatest NewsNews

ഇന്ത്യൻ ടീമിലെ കളിക്കാർക്ക് അവരുടെ സംസ്ഥാനങ്ങൾ വലിയ പരിഗണന നൽകുമ്പോൾ ശ്രീജേഷിനെ അപമാനിക്കരുത് : കെ സുരേന്ദ്രൻ

മലപ്പുറം : ഒളിംപിക്സിൽ മെഡൽ നേടിയ മലയാളി ഹോക്കി താരം പി.ആർ ശ്രീജേഷിന് സംസ്ഥാന സർക്കാർ പാരിതോഷികം നൽകാത്തതിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. കേരളം മാത്രമാണ് ഇത്തരം വിലകുറഞ്ഞ രീതിയിൽ കായിക താരങ്ങളോട് പെരുമാറുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Read Also : കഴുത്തിൽ തുളസി മാല ധരിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ 

‘ഇന്ത്യൻ ടീമിലെ കളിക്കാർക്ക് അവരുടെ സംസ്ഥാനങ്ങൾ വലിയ പരിഗണന നൽകുമ്പോൾ ശ്രീജേഷിനെ അപമാനിക്കരുത്. ഹോക്കിയിൽ രാജ്യം മെഡൽ നേടിയതിൽ നിർണായക പ്രകടനം നടത്തിയ താരമാണ് ശ്രീജേഷ്. എന്നിട്ടും അദ്ദേഹത്തിന് ഇതുവരെ സർക്കാർ ഒന്നും പ്രഖ്യാപിച്ചില്ല. മറ്റു സംസ്ഥാനങ്ങളെല്ലാം അവിടുത്തെ മെഡൽ ജേതാക്കൾക്ക് വലിയ പാരിതോഷികങ്ങളാണ് നൽകുന്നത് ‘, സുരേന്ദ്രൻ പറഞ്ഞു.

ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കാത്തതിൽ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കെ സുരേന്ദ്രന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button