COVID 19Latest NewsUAENewsInternationalGulf

മാനുഷിക പരിഗണനയിൽ ജി.ഡി.ആർ.എഫ്​.എ അനുമതി : ഇന്ത്യൻ കുടുംബം യു എ ഇയിൽ ഒന്നുചേർന്നു

ദുബായ് : താമസ വിസക്കാര്‍ക്ക് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‍സ് അഫയേഴ്‍സിന്റെ (ജി.ഡി.ആര്‍.എഫ്.എ) അനുമതിയും നെഗറ്റീവ് കൊവിഡ് പരിശോധനാ ഫലവുമുണ്ടെങ്കില്‍ യു എ ഇയിലേക്ക് യാത്ര ചെയ്യാം. ഇത്തരത്തിൽ മാനുഷിക പരിഗണനയിൽ ലഭിച്ച ഇളവുകളിലൂടെ യു എ ഇയിൽ എത്തിച്ചേർന്നിരിക്കുകയാണ് മലയാളി കുടുംബം.

Read Also : സംസ്ഥാനത്ത് കടുത്ത വാക്സിൻ‍ ക്ഷാമമെന്ന് ആരോഗ്യമന്ത്രി : സർക്കാർ പ്രഖ്യാപിച്ച വാക്സിൻ യജ്ഞവും പാതിവഴിയിൽ  

യു എ ഇ സർക്കാരിന്റെ മാനുഷിക പരിഗണന വിഭാഗത്തിൽ ലഭിച്ച ഇളവുകളിലൂടെയാണ് മലയാളിയായ സജീവ് ജോസെഫിന്റെ ഭാര്യയും മകനും യു എ ഇയിൽ എത്തിയത്. ഫ്ലോറ ഹോട്ടൽസ് സെയിൽസ് ഡയറക്ടർ സജീവും ഭാര്യ ഷീനയും മകൻ അമലും ഉൾപ്പെടെയുള്ള കുടുംബം വാർഷിക അവധിക്കായി മാർച്ച് 24 നാണ് ഇന്ത്യയിലേക്ക് യാത്ര തിരിച്ചത്. എന്നാൽ ഡെൽറ്റ വേരിയന്റിന്റെ വ്യാപനം തടയുന്നതിനായി ഇന്ത്യയുൾപ്പെടെ നിരവധി സ്ഥലങ്ങളിൽ നിന്നുള്ള യാത്രക്കാരെ യുഎഇ താൽക്കാലികമായി നിർത്തിവച്ചതിനെ തുടർന്ന് ഏപ്രിൽ 24 മുതൽ ഈ കുടുംബം കേരളത്തിൽ കുടുങ്ങിയിരിക്കുകയായിരുന്നു.

ജോലിയിൽ തിരിച്ചെത്താനുള്ളതിനാൽ സജീവ് ഒരു മാസം മുമ്പ് അർമേനിയ വഴി യുഎഇയിലേക്ക് മടങ്ങിയിരുന്നു. എന്നാൽ ഹോട്ടൽ ക്വാറന്റൈൻ വളരെ ചിലവേറിയതിനാൽ കുടുംബത്തെ കൂടെ കൊണ്ടുവരാൻ കഴിഞ്ഞിരുന്നില്ല . ഇളവുകൾ പ്രകാരം സജീവന്റെ ഭാര്യയും മകനും ഞായറാഴ്ച കൊച്ചിയിൽ നിന്നുള്ള എയർ അറേബ്യ വിമാനത്തിൽ യുഎഇയിലെത്തി.

ഷീന ട്രാവൽ ബിസിനസ് നടത്തുകയാണ്. അമൽ ഷാർജ സ്കൂളിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. സജീവിന്റെ മൂത്ത മകൾ അഞ്ജലി കേരളത്തിൽ ഉപരിപഠനം നടത്തുകയാണ്. മാനുഷിക പരിഗണനയിൽ യാത്ര അനുമതി നൽകിയ യു എ ഇ സർക്കാരിന് നന്ദി പറയുകയാണ് സജീവനും കുടുംബവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button