Kallanum Bhagavathiyum
Latest NewsNewsIndia

അഞ്ചു ദിവസത്തിനിടെ 242 കുട്ടികൾക്ക് കോവിഡ്: വരുംദിവസങ്ങളിൽ കൂടുതൽ പേർക്ക് രോഗം ബാധിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

ബംഗളുരു: അഞ്ചു ദിവസത്തിനിടെ ബംഗളുരുവിൽ 242 കുട്ടികൾക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. 9 വയസ്സിൽ താഴെയുള്ള 106 കുട്ടികളിലും 9 വയസിനും 19 വയസിനും മദ്ധ്യേ പ്രായമുള്ള 136 കുട്ടികളിലുമാണ് രോഗബാധ കണ്ടെത്തിയതെന്നാണ് വിവരം. വരുംദിവസങ്ങളിൽ കൂടുതൽ കുട്ടികൾക്ക് കോവിഡ് സ്ഥിരീകരിക്കാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യ പ്രവർത്തകർ നൽകുന്ന മുന്നറിയിപ്പ്.

Read Also: കൈക്കൂലി പരാതി: മുന്‍ ആറ്റിങ്ങല്‍ ഡി.വൈ.എസ്.പിക്ക് സസ്‌പെൻഷൻ

മുതിർന്നവരുമായി താരതമ്യം ചെയ്യുമ്പോൾ കുട്ടികൾക്ക് രോഗപ്രതിരോധശേഷി കുറവാണെന്നും അവർക്ക് രോഗം വരാതിരിക്കാനുള്ള ഏക മാർഗം അവരെ വീടുകൾക്കുള്ളിൽ തന്നെ നിർത്തുകയെന്നതാണെന്നും കർണാടക ആരോഗ്യ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി. നിലവിൽ കർണാടകയിൽ വാരാന്ത്യ കർഫ്യൂ ഉൾപ്പെടെ കർശന കോവിഡ് നിയന്ത്രണങ്ങളാണുള്ളത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കർണാടകയിലേക്ക് വരുന്നവർക്ക് 72 മണിക്കൂറിനുള്ളിലെടുത്ത ആർ ടി പി സി ആർ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നുമുള്ള യാത്രക്കാർക്ക് കർശനമായ നിയന്ത്രണങ്ങളും കർണാടകയിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

Read Also: പ്രതിദിന രോഗികളുടെ എണ്ണത്തിൽ വർധനവ്: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

shortlink

Related Articles

Post Your Comments


Back to top button