Latest NewsKeralaNews

മര്യാദ ഇല്ലാത്ത പൊലീസിന്റെ പ്രവര്‍ത്തനം കണ്ടാൽ ക്യാമറയില്‍ പകര്‍ത്താന്‍ പൊതുജനങ്ങള്‍ക്ക് അവകാശമുണ്ട്: സന്ദീപ് വാര്യർ

125 കോടി രൂപയാണ് ജനങ്ങള്‍ അങ്ങേയറ്റം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ കാലത്ത് കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ പോലീസിനെ ഉപയോഗിച്ചു കൊണ്ട് സര്‍ക്കാര്‍ പിടിച്ചു പറിച്ചിരിക്കുന്നത്

കൊച്ചി : കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ പോലീസിനെ ഉപയോഗിച്ചു കൊണ്ട് സര്‍ക്കാര്‍ പൊതു ജനങ്ങളിൽ നിന്നും പിടിച്ചു പറി നടത്തുകയാണെന്ന് ബിജെപി വക്താവ് സന്ദീപ് ജി വാര്യർ. പൊതുജനങ്ങളോട് പൊലീസിന്റെ മര്യാദ ഇല്ലാത്ത പ്രവർത്തികൾ സമൂഹം കാണുന്നത് മൊബൈലിൽ വീഡിയോകൾ പകർത്തുന്നത് മൂലമാണ്. അതിനാൽ തന്നെ വീഡിയോ, ഫോട്ടോ എന്നിവ എടുക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതും പൊലീസ് പതിവാക്കിയിട്ടുണ്ട്. എന്നാൽ, നിയമപരമായി പൊലീസ് നടപടികൾ പകർത്തുന്നതിന് പൊതുജനത്തിന് അധികാരമുണ്ടെന്നും സന്ദീപ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also  : പ​ട്ടി​ക​വ​ര്‍ഗ സം​ഘ​ട​ന​യി​ലു​ള്‍പ്പെ​ട്ട​വ​രെ​ന്ന വ്യാജേന പണം പിരിക്കുന്നു: ജാഗ്രത വേണമെന്ന് അധികൃതർ

കുറിപ്പിന്റെ പൂർണരൂപം :

കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ പോലീസിനെ ഉപയോഗിച്ച് ജനങ്ങളെ പെറ്റിയടിപ്പിച്ച് പിഴിയുകയാണ് സംസ്ഥാന സര്‍ക്കാര്‍. നിയന്ത്രണങ്ങള്‍ വേണം. എന്നാലത് പൊതുജനങ്ങള്‍ക്ക് ജീവിക്കാനുള്ള മാര്‍ഗ്ഗം കൂടി നല്‍കിയിട്ടാകണം. സര്‍ക്കാരിനൊരു നീതിയും ജനങ്ങള്‍ക്ക് മറ്റൊരു നീതിയും ആകരുത്.

പച്ചക്കറിക്കടയില്‍ അഞ്ചോ ആറോ പേര്‍ കൂടിയാല്‍ ഫൈനടപ്പിക്കുമ്പോള്‍ ബീവറേജസ് ഔട്ട് ലെറ്റില്‍ ആയിരങ്ങള്‍ കൂടിയാലും കണ്ടില്ലെന്ന് നടിക്കുന്നത് എങ്ങനെ അംഗീകരിക്കാനാവും? സ്വകാര്യ കാറില്‍ മൂന്നു പേരിലധികം പോയാല്‍ ഫൈനടപ്പിക്കുമ്പോള്‍ കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ഒരു സാമൂഹിക അകലവും പാലിക്കാതെ ആളെ കയറ്റിക്കൊണ്ടുപോകുന്നു. ആരോഗ്യ മന്ത്രിയടക്കമുള്ളവര്‍ മാസ്ക് ധരിക്കാതെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രം പുറത്തു വരുമ്പോള്‍ മാസ്ക് ശരിയായി ധരിച്ചില്ലെന്നു പറഞ്ഞ് പാവപ്പെട്ട കൂലിപ്പണിക്കാരന് രണ്ടായിരം വരെ ഫൈന്‍ അടപ്പിക്കുകയാണ്.

Read Also  :  രേഖകള്‍ ഇല്ലാതെ മദ്യം വാങ്ങാനെത്തിയവരെ തിരിച്ചയച്ച് ബെവ്‌കോ

പോലീസിന്‍റെ പണി ലോ ആന്‍റ് ഓര്‍ഡര്‍ നോക്കുകയാണ് . സംസ്ഥാനത്തെ ആരോഗ്യ രംഗം പരിപാലിക്കുകയല്ല. അത് ആരോഗ്യ വകുപ്പിന്‍റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും ജോലിയാണ്. പോലീസിനെ ഉപയോഗിച്ച് കോവിഡ് പ്രതിരോധം നടത്തുന്ന ലോകത്തെ തന്നെ ഏക സ്ഥലമാകും കേരളം. ഇപ്പോഴും ക്വാറന്‍റൈന്‍ പരിശോധനകള്‍ നടത്തുന്നത് പോലീസാണ്. രോഗം ഒരു കുറ്റമല്ല എന്ന പ്രാഥമികമായ ബോധ്യമെങ്കിലും സംസ്ഥാന സര്‍ക്കാരിനുണ്ടാകേണ്ടേ?

125 കോടി രൂപയാണ് ജനങ്ങള്‍ അങ്ങേയറ്റം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ കാലത്ത് കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ പോലീസിനെ ഉപയോഗിച്ചു കൊണ്ട് സര്‍ക്കാര്‍ പിടിച്ചു പറിച്ചിരിക്കുന്നത്. ഇതിലും ഭേദം കമ്പിപ്പാര ഉപയോഗിച്ച് കക്കാനിറങ്ങുന്നതാണ് സര്‍ക്കാരെ. 2011 ലെ കേരള പോലീസ് ആക്ടിലെ ചില ഭാഗങ്ങള്‍ ഇതോടൊപ്പം നല്‍കുന്നു. ഇതൊക്കെ മനസിലാക്കി വെക്കുന്നത് പൊതുജനങ്ങൾക്കും പോലീസിനും നല്ലതാണ്.

Read Also  :പണമില്ലാത്ത എ ടി എമ്മുകൾക്ക് ഇനി മുതൽ പിഴ : ജനങ്ങളുടെ ആവശ്യം നടപ്പിലാക്കി ആർ ബി ഐ, നിയമം ഒക്ടോബർ ഒന്ന് മുതൽ

NB : പോലീസിൻ്റെ പ്രവർത്തനം പൊതു സ്ഥലത്തായാലും സ്വകാര്യ സ്ഥലത്തായാലും ക്യാമറയിൽ പകർത്താൻ പൊതു ജനങ്ങൾക്ക് അവകാശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button