COVID 19KeralaLatest NewsNews

രോഗബാധിതരുടെ എണ്ണം കുറവ് : കേരളത്തിന്റെ കോവിഡ് പ്രതിരോധം പാളിയിട്ടില്ലെന്ന് വീണാ ജോർജ്

കോവിഡില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുകയെന്ന ഉത്തരവാദിത്വമാണ് കേരളം ഏറ്റെടുത്തത്

തിരുവനന്തപുരം : കേരളത്തിൽ രോഗബാധിതരുടെ എണ്ണം കുറവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കേരളത്തിൽ കോവിഡ് പ്രതിരോധം പാളിയിട്ടില്ലെന്നും നിലവിൽ രോഗത്തിന്റെ തീവ്രത കുറവാണെന്നും ആരോഗ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. കോവിഡില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുകയെന്ന ഉത്തരവാദിത്വമാണ് കേരളം ഏറ്റെടുത്തത്. അത് വിജയകരമായി മുന്നോട്ട് കൊണ്ടുപോകുവാന്‍ കഴിഞ്ഞെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

അതേസമയം, ആറ്റിങ്ങലിലെ മത്സ്യതൊഴിലാളിക്ക് നേരെയുള്ള ആക്രമണത്തിൽ ആരോഗ്യമന്ത്രി വ്യക്തമായ മറുപടി നിൽകിയില്ലെന്നാരോപിച്ച് സഭയിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. ചോദ്യത്തിന് ഉത്തരം നൽകാത്ത മന്ത്രിയുടെ നിലപാട് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

എന്നാല്‍, അനുവദിക്കപ്പെട്ട സ്ഥലങ്ങളിൽ വിൽപനയാകാമെന്ന് ആരോഗ്യ മന്ത്രി പിന്നീട് മറുപടി നല്‍കി. കോവിഡിനെ നിയന്ത്രിച്ച് ജനങ്ങളുടെ ജീവൻ രക്ഷിക്കാനാണ് നിയന്ത്രണം. മത്സ്യത്തൊഴിലാളികളുടെ ആരോഗ്യത്തിന് സർക്കാർ പ്രത്യേക പരിരക്ഷ നൽകുകയാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button