KeralaLatest NewsNews

പ്രായപരിധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രത്യേക ഇളവുകൾ നൽകുമെന്ന് സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി : സി.പി.എം കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി കുറയ്ക്കാന്‍ തീരുമാനിച്ചതായി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് മുതല്‍ 75വയസ് പ്രായപരിധി നടപ്പാക്കും. സംസ്ഥാന കമ്മിറ്റികളിലും പ്രായപരിധിയില്‍ മാറ്റമുണ്ടാകുമെന്നും കുറഞ്ഞ പ്രായം അതത് ഘടകങ്ങള്‍ക്ക് തീരുമാനിക്കാമെന്നും യെച്ചൂരി പറഞ്ഞു. സംസ്ഥാന കമ്മിറ്റികളില്‍ പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുമ്പോൾ 60 വയസില്‍ കൂടരുതെന്ന് ശുപാര്‍ശയുണ്ട്.

കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി 80 വയസില്‍ നിന്ന് 75 വയസായി കുറയ്ക്കാന്‍ തീരുമാനിച്ചതായി യെച്ചൂരി പറഞ്ഞു. പിണറായി വിജയനെ പോലുള്ളവരുടെ കാര്യത്തില്‍ ഇളവു നല്‍കിയേക്കുമെന്നും യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മുഖ്യമന്ത്രി പദത്തില്‍ ഇരിക്കുന്നവര്‍ക്ക് നിലവില്‍ ഇളവുകള്‍ നല്‍കാറുണ്ടെന്നും ഇക്കാര്യത്തില്‍ ബന്ധപ്പെട്ട ഘടകങ്ങള്‍ തീരുമാനമെടുക്കുമെന്നും ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി.

ആരോഗ്യമന്ത്രിയെന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവച്ച കെ.കെ. ശൈലജയ്ക്ക് മന്ത്രിസ്ഥാനം നല്‍കാത്തതിനെയും അംഗങ്ങള്‍ വിമര്‍ശിച്ചു. പുതിയ തലമുറയ്ക്ക് അവസരം നല്‍കാന്‍ മുതിര്‍ന്നവരെ മാറ്റിനിറുത്തിയത് ജനങ്ങള്‍ അംഗീകരിച്ചതുകൊണ്ടാണ് തിരഞ്ഞെടുപ്പില്‍ ജയിച്ചതെന്നും വിലയിരുത്തലുണ്ടായി. മുതിര്‍ന്ന നേതാക്കളെ മാറ്റിനിറുത്തിയത് നയപരമായ തീരുമാനമായിരുന്നുവെന്ന് കേരള ഘടകം വിശദീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button