Latest NewsKeralaNews

റിട്ടേൺ കുടിശ്ശിക: ആഗസ്റ്റ് 15 മുതൽ ഇ-വേ ബിൽ തടസ്സപ്പെടും

തിരുവനന്തപുരം: ചരക്ക് സേവന നികുതി റിട്ടേൺ കുടിശ്ശികയുള്ള വ്യാപാരികളുടെ ഇ-വേ ബിൽ സൗകര്യം ആഗസ്റ്റ് 15 മുതൽ തടയും. ജി.എസ്.റ്റി. ആർ-3 ബി, ജി.എസ്.റ്റി- സി.എം.പി-08 എന്നീ റിട്ടേണുകളിൽ രണ്ടോ അതിൽ കൂടുതലോ റിട്ടേൺ കുടിശ്ശികയുള്ള വ്യാപാരികളുടെ ഇ-വേ ബിൽ സൗകര്യമാണ് തടസ്സപ്പെടുക.

Read Also: പാക്കിസ്ഥാനിലേക്ക് പഠനത്തിനായി പോകുന്ന ചെറുപ്പക്കാരില്‍ ഏറെയും തീവ്രവാദികളായി മാറുന്നു: ജമ്മു ഡിജിപി

2021 ജൂൺ മാസം വരെ രണ്ടോ അതിൽ കൂടുതലോ ജി.എസ്.റ്റി. ആർ-3 ബി റിട്ടേണുകൾ കുടിശ്ശികയുള്ള വ്യാപാരികൾക്കും, ത്രൈമാസം ഏപ്രിൽ മുതൽ ജൂൺ 2021 വരെ കോമ്പോസിഷൻ നികുതിദായകർ ഫയൽ ചെയ്യേണ്ട സ്റ്റേറ്റ്മെന്റ് ഫോം ജി.എസ്.റ്റി- സി.എം.പി- 08 ൽ രണ്ടോ അതിൽ കൂടുതലോ കുടിശ്ശികയുള്ള വ്യാപാരികളുടെയും ഇ-വേ ബിൽ തടസ്സപ്പെടും. വ്യാപാരികൾ കുടിശ്ശികയുള്ള ജി.എസ്.റ്റി. ആർ-3 ബി, ജി.എസ്.റ്റി. സി.എം.പി-08 റിട്ടേണുകൾ ഉടൻ തന്നെ ഫയൽ ചെയ്യണമെന്ന് നികുതി വകുപ്പ് കമ്മിഷണർ അറിയിച്ചു.

Read Also: തദ്ദേശ വിനോദസഞ്ചാര കേന്ദ്രങ്ങളെ കോർത്തിണക്കി ടൂറിസം മാപ്പ് ഉണ്ടാക്കും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button