KeralaLatest NewsNews

വരുംതലമുറയ്ക്ക് പ്രചോദനമാകും: സംസ്ഥാന സർക്കാരിന് നന്ദി അറിയിച്ച് ശ്രീജേഷ്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് നന്ദി അറിയിച്ച് ഒളിമ്പിക്‌സ് താരം പി ആർ ശ്രീജേഷ്. സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിൽ വളരെയധികം സന്തോഷമുണ്ടെന്നും പാരിതോഷികം നൽകാനുള്ള തീരുമാനം വരും തലമുറയ്ക്ക് പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.

Read Also: സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യഭദ്രതാ അലവന്‍സുമായി സംസ്ഥാന സർക്കാർ

41 വർഷങ്ങൾക്ക് ശേഷം രാജ്യത്തിന് ഒളിമ്പിക്‌സ് ഹോക്കിയിൽ ലഭിച്ച മെഡലിന് അർഹിക്കുന്ന പാരിതോഷികമാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. സർക്കാരിന്റെ ഈ പ്രചോദനം ഒളിമ്പിക്സിൽ മെഡൽ നേടാൻ ആഗ്രഹിക്കുന്ന അത്ലറ്റുകൾക്ക് ഊർജ്ജം പകരും. കായിക മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും നേരിട്ട് വിളിച്ചാണ് പാരിതോഷികം പ്രഖ്യാപിച്ച വിവരം അറിയിച്ചതെന്നും ശ്രീജേഷ് വ്യക്തമാക്കി.

2 കോടി രൂപയാണ് സംസ്ഥാന സർക്കാർ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിച്ചത്. മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം.

ഒളിമ്പിക്സ് താരം പറഞ്ഞു. ടോക്കിയോ ഒളിമ്പിക്സ് ഹോക്കിയിൽ വെങ്കല മെഡൽ നേടിയ ശ്രീജേഷിന് 2 കോടി രൂപ പാരിതോഷികം നൽകുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി ശ്രീജേഷ് രംഗത്തെത്തിയത്. പൊതു വിദ്യാഭ്യാസ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടർ ( സ്‌പോർട്‌സ് ) ആയ ശ്രീജേഷിനെ ജോയിന്റ് ഡയറക്ടർ ( സ്‌പോർട്‌സ്) ആയി സ്ഥാനക്കയറ്റം നൽകുവാനും സർക്കാർ തീരുമാനിച്ചു. എട്ട് കായികതാരങ്ങൾക്ക് നേരത്തെ പ്രോത്സാഹനമായി തയ്യാറെടുപ്പിന് അനുവദിച്ച അഞ്ച് ലക്ഷം രൂപയ്ക്ക് പുറമേ അഞ്ച് ലക്ഷം രൂപ വീതം അനുവദിക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചു.

Read Also:ബലാത്സംഗ ശ്രമത്തിനിടെ അമ്മയെ മകന്‍ കൊലപ്പെടുത്തി: നിലമ്പൂരിനെ നടുക്കിയ ക്രൂരമായ കൊലപാതകത്തിൽ വിധി നാളെ

shortlink

Related Articles

Post Your Comments

Related Articles


Back to top button