CricketLatest NewsNewsSports

അവർ നിലവിലെ ഏറ്റവും ശക്തരാണ്: ഇന്ത്യൻ ടീമിനെ പ്രശംസിച്ച് ട്രെസ്‌കോത്തിക്ക്

മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലെ ഇന്ത്യയുടെ ബോളിംഗ് പ്രകടനത്തിൽ അതിശയിക്കാനൊന്നുമില്ലെന്ന് ഇംഗ്ലണ്ട് ബാറ്റിംഗ് പരിശീലകൻ മാർക്കസ് ട്രെസ്‌കോത്തിക്ക്. ഇന്ത്യ മികച്ച ടീമാണെന്നും അത് പലതവണ അവർ തെളിയിച്ചതാണെന്നും ട്രെസ്‌കോത്തിക്ക് പറഞ്ഞു.

‘ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ പ്രകടനം കാണുമ്പോൾ അവർ നിലവിലെ ഏറ്റവും ശക്തരാണെന്ന് മനസിലാകും. അവർക്ക് ഒരുപിടി മികച്ച താരങ്ങളുണ്ട്. ഒരു കാരണവുമില്ലാതെ അവർ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്തില്ല. അവർ നാട്ടിലും പുറത്തും കളിക്കുന്നു. അവർ ഓസ്‌ട്രേലിയയിലേക്ക് പോയപ്പോൾ അവിടെ എത്രമാത്രം മികച്ച പ്രകടനം കാഴ്ചവച്ചുവെന്ന് നാം കണ്ടതാണ്. അതിനാൽ ഞങ്ങൾക്ക് ഇന്ത്യയുടെ പ്രകടനത്തിൽ അതിശയിക്കാനില്ല’ ട്രെസ്‌കോത്തിക്ക് പറഞ്ഞു.

Read Also:- മെസി പിഎസ്ജിയിലേക്ക്: ഔദ്യോഗിക പ്രഖ്യാപനം ഉടൻ

അതേസമയം, ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ കലാശിച്ചു. അഞ്ചാംദിനം മഴ കാരണം ഒരു പന്തുപോലും എറിയാതെ കളി ഉപേക്ഷിച്ചു. 209 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 52 റൺസെടുത്തിരുന്നു. 38 പന്തിൽ 26 റൺസെടുത്ത കെ എൽ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഇംഗ്ലീഷ് ക്യാപ്റ്റൻ ജോ റൂട്ടാണ് കളിയിലെ താരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button