Latest NewsKeralaNews

എല്ലാവർക്കും അഭിമാനമുള്ള നേട്ടം: പി ആർ ശ്രീജേഷിന് അഭിനന്ദനം അറിയിച്ച് മോഹൻലാൽ

കൊച്ചി: ടോക്കിയോ ഒളിംപിക്‌സിൽ വെങ്കല മെഡൽ നേടിയ മലയാളി താരം പി ആർ ശ്രീജേഷിന് അഭിനന്ദനം അറിയിച്ച് നടൻ മോഹൻലാൽ. ശ്രീജേഷിനെ ഫോണിൽ വിളിച്ചാണ് മോഹൻലാൽ അഭിനന്ദനം അറിയിച്ചത്.

Read Also: പാര്‍ട്ടി ഗ്രാമങ്ങളിൽ പോലും തോറ്റ ഷംസീറാണോ ലീഗ് അക്കൗണ്ട് പൂട്ടിക്കുന്നത്: പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തിൽ

എല്ലാവർക്കും അഭിമാനിക്കാൻ ഉതകുന്ന നേട്ടമാണ് ശ്രീജേഷ് സ്വന്തമാക്കിയതെന്ന് മോഹൻലാൽ പറഞ്ഞു. ശ്രീജേഷ് നാട്ടിൽ എത്തിയപ്പോൾ താൻ അറിഞ്ഞുവെന്നും കോൺടാക്ട് ചെയ്യാൻ ശ്രമിച്ചുവെങ്കിലും സാധിച്ചിരുന്നില്ലെന്നും മോഹൻലാൽ വ്യക്തമാക്കി. ചലച്ചിത്ര താരം മമ്മൂട്ടിയും ശ്രീജേഷിന് അഭിനന്ദനം അറിയിച്ചിരുന്നു. ശ്രീജേഷിന്റെ വീട്ടിൽ നേരിട്ടെത്തി ആയിരുന്നു താരം അഭിനന്ദനം അറിയിച്ചത്.

പി ആർ ശ്രീജേഷിന് രണ്ടു കോടി രൂപ സംസ്ഥാന സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. പൊതു വിദ്യാഭ്യാസ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടർ ( സ്പോർട്സ് ) ആയ ശ്രീജേഷിനെ ജോയിന്റ് ഡയറക്ടർ ( സ്പോർട്സ്) ആയി സ്ഥാനക്കയറ്റം നൽകാനും സർക്കാർ തീരുമാനിച്ചു.

Read Also: അനാഥ അഗതി മന്ദിരങ്ങളോട് സർക്കാരിന്റെ അനീതി: വയോധികരുടെ സാമൂഹ്യ പെൻഷൻ നിർത്തലാക്കി പിണറായി സർക്കാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button