KeralaLatest NewsNews

എളമരം കരീം രാജ്യസഭാ മാര്‍ഷല്‍മാരുടെ കഴുത്തിന് പിടിച്ചു: രാജ്യസഭാ അദ്ധ്യക്ഷന് പരാതി

പ്രതിപക്ഷ എംപിമാര്‍ മാര്‍ഷലുമാരോട് ഏറ്റുമുട്ടുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.

ന്യൂഡല്‍ഹി : കേരളത്തിലെ രണ്ട് എം.പിമാര്‍ക്കെതിരെ രാജ്യസഭാ അദ്ധ്യക്ഷന് പരാതി. പാര്‍ലമെന്റ് സമ്മേളനത്തിനിടെയുണ്ടായ ബഹളത്തില്‍ രാജ്യസഭയിലുണ്ടായ സംഭവങ്ങളുടെ പേരിലാണ് പരാതി. എളമരം കരീമിനെതിരെ രണ്ട് രാജ്യസഭ മാര്‍ഷല്‍മാരാണ് പരാതി നല്‍കിയത്. എളമരം കരീം മാര്‍ഷല്‍മാരുടെ കഴുത്തിന് പിടിച്ചുവെന്നാണ് പരാതി.

എളമരം കരീമിനെ കൂടാതെ ബിനോയ് വിശ്വത്തിനെതിരെയും പരാതിയിൽ പരാമര്‍ശമുണ്ട്. രാജ്യസഭയില്‍ ഇന്നലെ ഇന്‍ഷ്വറന്‍സ് ബില്‍ പാസാക്കിയ രീതിക്കെതിരെ പ്രതിപക്ഷം അദ്ധ്യക്ഷനെ കണ്ട് പരാതി നല്‍കിയിരുന്നു. പ്രതിപക്ഷ എംപിമാര്‍ മാര്‍ഷലുമാരോട് ഏറ്റുമുട്ടുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.

read also: മമ്മൂട്ടിക്ക് ബിജെപിയുടെ ആദരവ്: പൊന്നാടയണിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

ഇരുപക്ഷവും നടപടി ആവശ്യപ്പെട്ട സാഹചര്യത്തിൽ ലോകസഭ സ്പീക്കര്‍ ഓം ബിര്‍ള രാജ്യസഭ അദ്ധ്യക്ഷന്‍ വെങ്കയ നായിഡുവിനെ സന്ദർശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button