Onam GamesOnam 2021

ഓണക്കാലത്തെ പുലിക്കളിയുടെ വിശേഷങ്ങള്‍ അറിയാം

ഓണക്കളികള്‍ എന്ന് കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസിലേയ്ക്ക് ആദ്യം ഓടിയെത്തുന്ന പേരാണ് പുലിക്കളി. അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട് തൃശൂരിലെ പുലിക്കളിയ്ക്ക്. പൂരം കഴിഞ്ഞാല്‍ തൃശൂര്‍ക്കാര്‍ക്ക് പ്രധാനപ്പെട്ട ആഘോഷം ഓണക്കാലത്തെ പുലിക്കളിയാണ് എന്ന് തന്നെ പറയാം.

Also Read: വിഴിഞ്ഞത്ത് വീണ്ടും കൊഴിയാള ചാകര: മത്സ്യം കുന്ന് കൂടിയതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ മത്സ്യ തൊഴിലാളികള്‍

നാലാം ഓണത്തിന്റെ അന്ന് വൈകുന്നേരമാണ് പുലിക്കളി നടക്കുന്നത്. വേഷം കെട്ടല്‍ തലേന്ന് രാത്രി തന്നെ തുടങ്ങാറുണ്ട്. ശരീരമാകെ വടിച്ച് മഞ്ഞയും കറപ്പും ചായം പൂശി വാഹനങ്ങളില്‍ കൃത്രിമമായി നിര്‍മ്മിച്ച വനത്തില്‍ നിന്ന് ചാടിയിറങ്ങുന്ന നൂറുകണക്കിന് പുലികള്‍ നടുവിലാര്‍ ഗണപതിക്ക് മുമ്പില്‍ നാളികേരമുടച്ചാണ് കളി തുടങ്ങുന്നത്.

ചെണ്ടയുടെ വന്യമായ താളത്തിന് ഒപ്പിച്ചു നൃത്തം വെച്ച് കളിച്ച് മുന്നോട്ടു നീങ്ങുന്ന പുലികള്‍ക്ക് ഒപ്പം വലിയ ട്രക്കുകളില്‍ തയ്യാറാക്കുന്ന കെട്ട് കാഴ്ചകള്‍ വളരെ ആകര്‍ഷകവും മനോഹരവുമാണ്. തൃശൂര്‍ നഗരത്തിന്റെ സാംസ്‌കാരിക കൂട്ടായ്മയെ ഓര്‍മിപ്പിക്കുന്ന വിധം ഇത്തരം കെട്ടുകാഴ്ച്ചകളില്‍ പുരാണങ്ങളിലെ കഥാപാത്രങ്ങള്‍ മുതല്‍ എലിയട്ടും ചെഗുവേരയും മാര്‍ക്‌സും സ്‌പേസ്ഷിപ്പും എല്ലാം കടന്നുവരാറുണ്ട്.

മെയ്‌വഴക്കവും കായിക ശേഷിയും പുലിക്കളിക്കാര്‍ക്കുണ്ടായിരിക്കേണ്ട നിര്‍ബന്ധ സവിശേഷതകളാണ്. താളത്തിന് വഴങ്ങാത്ത ചുവടുകളും കോമാളി വേഷങ്ങളും ആക്ഷേപഹാസ്യ ദൃശ്യങ്ങളുമെല്ലാം പുലിക്കളിയുടെ പ്രത്യേകതകളാണ്. പുലിയ്ക്ക് പകരം കടുവാ വേഷങ്ങളും കണ്ടുവരുന്നുണ്ട്. ഇരയായ ആടിനെ വേട്ടയാടുന്ന കടുവയും കടുവയെ വേട്ടയാടുന്ന വേട്ടക്കാരനും ഇതിലെ പ്രധാന വേഷങ്ങളാണ്. ഉടുക്കും തകിലുമാണ് പുലിക്കളിയ്ക്ക് അകമ്പടി വാദ്യങ്ങളായി ഉപയോഗിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button