Latest NewsKeralaNews

ഡോക്ടർമാർക്കെതിരായ അക്രമ സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്: സഭയിലെ മറുപടി ആശയക്കുഴപ്പം മൂലം സംഭവിച്ചതെന്ന് വീണാ ജോർജ്

തിരുവനന്തപുരം: ഡോക്ടർമാർക്കെതിരായ അതിക്രമങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന നിയമസഭയിലെ പ്രസ്താവന വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. ആശയക്കുഴപ്പം മൂലമാണ് അതിക്രമം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന മറുപടി നൽകിയതെന്ന് വീണാ ജോർജ് വ്യക്തമാക്കി.

Read Also: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു: ഡിവൈഎഫ്‌ഐ പ്രവർത്തകൻ അറസ്റ്റിൽ

ഡോക്ടർമാർക്കെതിരായ അക്രമ സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. നിയമസഭയിലെ മറുപടി ആശയക്കുഴപ്പം മൂലം സംഭവിച്ചതാണ്. ആരോഗ്യവകുപ്പിലെ രണ്ട് വിഭാഗങ്ങൾ ഉത്തരം തയ്യാറാക്കിയത് മൂലം സംഭവിച്ച പിശകാണിതെന്ന് മന്ത്രി പറഞ്ഞു. തിരുത്തിയ ഉത്തരം സഭയിൽ വയ്ക്കാൻ സ്പീക്കറുടെ അനുമതി തേടുമെന്നും മന്ത്രി പറഞ്ഞു.

പിഴവ് ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ തിരുത്താൻ നിർദേശം നൽകിയിരുന്നു. എന്നാൽ തിരുത്തില്ലാത്ത രണ്ടാമത്തെ മറുപടിയാണ് അപ്‌ലോഡ്‌ ചെയ്തത്. സാങ്കേതിക പിഴവാണ് സംഭവിച്ചതെന്നാണ് ആരോഗ്യമന്ത്രിയുടെ ഓഫീസ് നൽകുന്ന വിശദീകരണം.

Read Also: ഇനി മനുഷ്യശരീരത്തിലെ മുറിവുകൾ വേഗത്തിൽ ഉണങ്ങും: പുതിയ കണ്ടെത്തലുമായി ഐഐടി ശാസ്ത്രഞ്ജര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button