KeralaLatest NewsNews

ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്‍ സ്വ​ര്‍​ണ​വേ​ട്ട; പിടിച്ചെടുത്തത് ര​ണ്ട​ര​ക്കി​ലോ സ്വ​ര്‍​ണം

കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട. ര​ണ്ട് യാ​ത്ര​ക്കാ​രി​ൽ​നി​ന്ന് ര​ണ്ട​ര​ക്കി​ലോ സ്വർ​ണം പി​ടി​ച്ചു. പി​ടി​ച്ചെ​ടു​ത്ത സ്വ​ർ​ണ​ത്തി​ന് വി​പ​ണ​യി​ൽ 1.22 കോ​ടി​യോ​ളം വി​ല​വ​രും. തി​രു​നാ​വാ​യ, തി​രൂ​ർ സ്വ​ദേ​ശി​ക​ളി​ൽ​ നി​ന്നാ​ണ് സ്വ​ർ‌​ണം പി​ടി​ച്ച​ത്. തി​രു​നാ​വാ​യ സ്വ​ദേ​ശി​യി​ൽ​നി​ന്നും 1.48 കി​ലോ​യും തി​രൂ​ർ സ്വ​ദേ​ശി 1.06 കി​ലോ സ്വ​ർ​ണ​വു​മാ​ണ് ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്.

കഴിഞ്ഞദിവസം കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും 37 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയിരുന്നു. ജിദ്ദയിൽ നിന്ന് എത്തിയ മലപ്പുറം സ്വദേശിയിൽ നിന്നാണ് സ്വർണം പിടികൂടിയത്.ഡ്രില്ലിംഗ് മെഷീന് ഉള്ളിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. 779 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button