Latest NewsNewsIndia

പ്രതിരോധ സേനാവിഭാഗങ്ങളില്‍ നിരവധി ഒഴിവുകൾ : ഇപ്പോൾ അപേക്ഷിക്കാം

ന്യൂഡൽഹി : പ്രതിരോധ സേനാവിഭാഗങ്ങളില്‍ നിരവധി ഒഴിവുകൾ. ഡിഫന്‍സ്​ സര്‍വിസസ്​ എക്​സാമിനേഷന്‍ വഴി പ്രതിരോധ സേനാവിഭാഗങ്ങളില്‍ ബിരുദക്കാര്‍ക്ക്​ ഓഫിസറാകാം. ആകെ 339 ഒഴിവുകളിലേക്കാണ്​ റിക്രൂട്ട്​മെന്‍റ്​.

Read Also : വേശ്യാവൃത്തിയ്‌ക്കായി ബംഗ്ലാദേശിലേക്ക് കടത്താൻ ശ്രമിച്ച യുവതിയെ രക്ഷിച്ച് അതിർത്തി സംരക്ഷണ സേന 

ഇന്ത്യന്‍ മിലിട്ടറി അക്കാദമി, ഡെറാഡൂണ്‍-153ാമത്​ കോഴ്​സ്​ 2022 ജൂലൈയിലാരംഭിക്കും. ഒഴിവുകള്‍ 100 (13 ഒഴിവുകള്‍ NCC ‘C’ സര്‍ട്ടിഫിക്കറ്റുകാര്‍ക്ക്​ (ആര്‍മി വിങ്) ഉള്ളതാണ്)​. ഇന്ത്യന്‍ നേവല്‍ അക്കാദമി, ഏഴിമല-എക്​സിക്യൂട്ടിവ്​ ബ്രാഞ്ച്​ ജനറല്‍ സര്‍വിസ്​/ഹൈഡ്രോ-കോഴ്​സ്​ 2022 ജൂലൈയിലാരംഭിക്കും (മൂന്ന്​ ഒഴിവുകള്‍ NCC ‘C’ സര്‍ട്ടിഫിക്കറ്റ്​ ‘നേവല്‍ വിങ്​​’ ഉള്ളവര്‍ക്കാണ്​). ആകെ 22 ഒഴിവുകളാണുള്ളത്​.

എയര്‍ഫോഴ്​സ്​ അക്കാദമി, ഹൈദരാബാദ്​-പ്രീ ഫ്ലൈയിങ്​ ട്രെയിനിങ്​ കോഴ്​സ്​ 2022 ജൂലൈയില്‍ ആരംഭിക്കും. ഒഴിവുകള്‍ 32 (മൂന്ന്​ ഒഴിവുകള്‍ NCC ‘C’ എയര്‍വിങ്​​ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കാണ്​). ഓഫിസേഴ്​സ്​ ട്രെയിനിങ്​ അക്കാദമി, ചെന്നൈ-116ാമത്​ എസ്​.എസ്​.സി മെന്‍ നോണ്‍ ടെക്​നിക്കല്‍ കോഴ്​സ്​ 2022 ഒക്​ടോബറില്‍ തുടങ്ങും. ഒഴിവുകള്‍ 169.

അപേക്ഷ ഫീസ്​ 200 രൂപ. വനിതകള്‍ക്കും എസ്​.സി/എസ്​.ടി വിഭാഗങ്ങള്‍ക്കും ഫീസില്ല. അപേക്ഷ നിര്‍ദേശാനുസരണം ഓണ്‍ലൈനായി https://upsconline.nic.inല്‍ ആഗസ്​റ്റ്​ 24 വൈകിട്ട്​ ആറിനകം സമര്‍പ്പിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button