Latest NewsIndia

കോൺഗ്രസ് നേതാക്കളുടെ എതിർപ്പ്: ഗോവയിലെ സാന്റ് ജസിന്റോ ദ്വീപിലെ പതാക ഉയര്‍ത്തല്‍ നാവികസേന റദ്ദാക്കി

ഇന്ത്യന്‍ നാവികസേന ഔദ്യോഗികമായി ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിപ്പ് നല്‍കിയിരുന്നു.

പനാജി: പ്രതിഷേധത്തെ തുടര്‍ന്ന് ഇന്ത്യന്‍ നാവികസേന ദക്ഷിണ ഗോവയിലെ സാന്റ് ജസിന്റോ ദ്വീപില്‍ പതാക ഉയര്‍ത്തുന്ന ചടങ്ങ് റദ്ദാക്കി. സ്വാതന്ത്ര്യത്തിന്റെ 75 -ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ ആഗസ്റ്റ് 13 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ രാജ്യത്തെ ദ്വീപുകളില്‍ ദേശീയ പതാക ഉയര്‍ത്താന്‍ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചിരുന്നു. ഇന്ത്യന്‍ നാവികസേന ഔദ്യോഗികമായി ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിപ്പ് നല്‍കിയിരുന്നു.

ഈ പദ്ധതിയുടെ ഭാഗമായി ഗോവ നാവിക സേന ഉദ്യോഗസ്ഥര്‍ സാവോ ജസിന്റോ ദ്വീപ് ഉള്‍പ്പെടെയുള്ള ഗോവ ദ്വീപുകള്‍ സന്ദര്‍ശിക്കുകയും ചെയ്തു. എന്നാൽ പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ പ്രതിഷേധിച്ച്‌ സംസ്ഥാന നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡന്റ് ജോസ് ഫിലിപ്പ് ഡിസൂസയുടെ നേതൃത്വത്തില്‍ ഗ്രാമവാസികള്‍ ദ്വീപിലെ പള്ളി സ്ക്വയറില്‍ ഒത്തുകൂടി. പ്രതിഷേധം ഉയർന്നതോടെ ജസിന്റോ ദ്വീപില്‍ പതാക ഉയര്‍ത്തല്‍ ചടങ്ങ് ഉപേക്ഷിക്കേണ്ടിവന്നു എന്ന് നാവികസേന വൃത്തങ്ങള്‍ അറിയിച്ചു.

നാവിക ഉദ്യോഗസ്ഥര്‍ ഓഗസ്റ്റ് 15 ന് പതാക ഇവിടെ പതാക ഉയര്‍ത്താന്‍ ആഗ്രഹിക്കുന്നുണ്ട്. നാവികസേനയിലെയോ സര്‍ക്കാരിന്റെ മറേറതെങ്കിലും ഉദ്യോഗസ്ഥര്‍ക്കോ ഇവിടെ പതാക ഉയര്‍ത്താന്‍ അനുവാദമില്ല. ദേശീയ പതാക ഉയര്‍ത്തുന്നതിനെതിരെ ഗ്രാമവാസികള്‍ ഒറ്റക്കെട്ടാണ്. നാവികസേനയും സംസ്ഥാനവും കേന്ദ്രസര്‍ക്കാരും നമ്മുടെ ദ്വീപ് ഏറ്റെടുക്കാന്‍ ശ്രമിച്ചാല്‍, ഗ്രാമവാസികള്‍ ഒരിക്കലും അത് അനുവദിക്കില്ലെന്നും ഡിസൂസ വ്യക്തമാക്കി.

എന്നാല്‍ സംഭവം വിവാദമായപ്പോള്‍ ഗ്രാമവാസികള്‍ മറ്റൊരു വാദവുമായാണ് രംഗത്ത് എത്തിയത്. പതാക ഉയര്‍ത്തല്‍ ചടങ്ങ് നടത്താനായി നാവികസേന അധികാരികള്‍ പ്രാദേശിക അധികാരികളില്‍ നിന്ന് ഔപചാരിക അനുമതി തേടിയിട്ടില്ലെന്നാണ് സെന്റ് ജസിന്റോ ദ്വീപിലെ നിവാസികള്‍ പിന്നീട് പറഞ്ഞത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button