KeralaLatest NewsNews

എഴുതിക്കൊടുക്കുന്നത് വായിക്കുന്ന മുഖ്യമന്ത്രിയാണ് നമ്മുടേത് : കേന്ദ്രമന്ത്രി മുരളീധരന്റെ പരിഹാസം

കേന്ദ്രത്തില്‍ കോണ്‍ഗ്രസിന് സിപിഎം പിന്തുണയും കേരളത്തില്‍ സിപിഎമ്മിന് കോണ്‍ഗ്രസ് പിന്തുണയുമാണ് ലഭിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎസ് സാന്നിദ്ധ്യമുണ്ടെന്ന മുൻ ഡിജിപി ലോക് നാഥ ബഹ്റയുടെ വെളിപ്പെടുത്തലിനെ നിയമസഭയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിഷേധിച്ചു. സംസ്ഥാനത്ത് ഐഎസ് സാന്നിദ്ധ്യമുണ്ടെന്നു ശ്രദ്ധയില്‍ പെട്ടില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചത്. ഇതിനെതിരെ പരിഹാസവുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍. എഴുതിക്കൊടുക്കുന്നത് വായിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലുള‌ളതെന്ന് മുരളീധരന്‍ വിമർശിച്ചു. മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞതാണോ മുഖ്യമന്ത്രി പറഞ്ഞതാണോ ശരിയെന്നും അദ്ദേഹം ചോദിച്ചു.

read also: ലോകത്തിലെ ആദ്യ താലിബാൻ നേതാവായിരുന്നു വാരിയംകുന്നൻ: മാപ്പിള ലഹള ഹിന്ദു വേട്ടയെന്നും എപി അബ്ദുള്ളക്കുട്ടി

പാര്‍ലമെന്റ് സമ്മേളനത്തിനിടെ രാജ്യസഭയിലുണ്ടായത് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അന്തസ് കളയുന്ന നടപടിയാണെന്നും തൊഴിലാളി വര്‍ഗ നേതാവ് എന്ന് പറയുന്നയാളാണ് പാ‌ര്‍ലമെന്റില്‍ മാര്‍ഷലുകളുടെ കഴുത്തിന് പിടിച്ചതെന്നും കേന്ദ്രമന്ത്രി പരിഹസിച്ചു. കേരളത്തിലെ ശിവന്‍കുട്ടി സ്‌കൂളില്‍ നിന്നുള‌ളവരാണ് ഇവരെന്നും മുരളീധരന്‍ വിമര്‍ശിച്ചു.

‘ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് പറയുന്ന ഡോള‌ര്‍കടത്ത് കേസില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുന്നവര്‍ ബിജെപിയെ ജനാധിപത്യ മര്യാദ പഠിപ്പിക്കുകയാണ്. കേരളത്തില്‍ പ്രതിപക്ഷം സമ്ബൂ‌ര്‍ണ സഹകരണമാണ്. പിണറായി നിര്‍ദ്ദേശിക്കുന്ന പ്രതിഷേധം നടത്തുന്ന പാര്‍ട്ടിയായി കേരളത്തില്‍ കോണ്‍ഗ്രസ് മാറി. കേന്ദ്രത്തില്‍ കോണ്‍ഗ്രസിന് സിപിഎം പിന്തുണയും കേരളത്തില്‍ സിപിഎമ്മിന് കോണ്‍ഗ്രസ് പിന്തുണയുമാണ് ലഭിക്കുന്നത്.’- വി.മുരളീധരന്‍ പറഞ്ഞു. പാര്‍ലമെന്ററി ജനാധിപത്യവുമായി ഇരു പാര്‍ട്ടികളുടെയും നിലപാടിന് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button