Latest NewsKeralaNews

കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് കേസ് രജിസ്റ്റർ ചെയ്തത് രണ്ടായിരത്തിലധികം പേർക്കെതിരെ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ശനിയാഴ്ച്ച സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 2018 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 725 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 2277 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 10971 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 101 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: ജമ്മു കശ്മീരിൽ സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം: ജവാന് പരിക്ക്

തിരുവനന്തപുരം സിറ്റിയിൽ 343 കേസുകൾ രജിസ്റ്റർ ചെയ്തു. 32 പേരാണ് അറസ്റ്റിലായത്. 188 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 195 കേസുകൾ രജിസ്റ്റർ ചെയ്യുകയും 50 പേർ അറസ്റ്റിലാകുകയും 112 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 66 കേസുകളും കൊല്ലം സിറ്റിയിൽ 604 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: വർഷങ്ങളോളം മഞ്ഞിൽ പുതഞ്ഞു കിടന്നു: മുപ്പതിനായിരം വർഷം പഴക്കമുള്ള സിംഹക്കുട്ടിയുടെ ജഡം കണ്ടെത്തി

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 343, 32, 188
തിരുവനന്തപുരം റൂറൽ – 195, 50, 112
കൊല്ലം സിറ്റി – 604, 32, 39
കൊല്ലം റൂറൽ – 66, 66, 153
പത്തനംതിട്ട – 60, 55, 90
ആലപ്പുഴ – 46, 5, 33
കോട്ടയം – 113, 104, 383
ഇടുക്കി – 58, 7, 6
എറണാകുളം സിറ്റി – 105, 18, 26
എറണാകുളം റൂറൽ – 92, 17, 174
തൃശൂർ സിറ്റി – 6, 6, 14
തൃശൂർ റൂറൽ – 29, 26, 108
പാലക്കാട് – 64, 81, 164
മലപ്പുറം – 61, 59, 205
കോഴിക്കോട് സിറ്റി – 4, 4, 2
കോഴിക്കോട് റൂറൽ – 58, 74, 5
വയനാട് – 29, 0, 24
കണ്ണൂർ സിറ്റി – 44, 44, 204
കണ്ണൂർ റൂറൽ – 2, 2, 115
കാസർഗോഡ് – 39, 43, 232

Read Also: ത്രിവര്‍ണ്ണപ്പതാകയുടെ നിറത്തില്‍ പ്രകാശിച്ച് അണക്കെട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button