KeralaLatest NewsNewsIndia

ജാതിയെയും മതത്തെയും കുറിച്ച് ശശിയും കൂട്ടരും ആശങ്കയിലാണ്: ശശി തരൂരിന്റെ ‘പുവർ ഇന്ത്യ’ പരാമർശത്തിൽ ജിതിൻ

ഇന്ത്യ 75 ആം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. സ്വാതന്ത്ര്യം കിട്ടി ചുരുങ്ങിയ വർഷങ്ങൾക്കകം പരസ്പ്പരം തമ്മിലടിച്ചു നശിക്കും എന്ന് പറഞ്ഞ ലോക രാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തി ആയി തല ഉയർത്തി നിൽക്കുകയാണ്. ഈ സ്വാതന്ത്ര്യദിനത്തിലും ഇന്ത്യയെ എന്നും ഭൂതകാലത്തിന്റെ തടവറയിൽ കിടത്തണം എന്ന മോഹമാണ് പല രാഷ്ട്രീയക്കാർക്കും ഉള്ളതെന്ന് തുറന്നു പറയുകയാണ് രാഷ്ട്രീയ നിരീക്ഷകൻ ജിതിൻ കെ ജേക്കബ്.

ഇന്ത്യ എന്നും ഇരുണ്ട കാലഘട്ടത്തിലും, പട്ടിണിയിലും, അവികസിതമയും തുടരണം എന്നതാണ് രാജ്യത്തെ വൈമർശിക്കുന്നവരുടെ ആഗ്രഹമെന്ന് ജിതിൻ പറയുന്നു. ഇന്ത്യയെ അങ്ങനെ ആക്കി ലോക രാജ്യങ്ങൾക്ക് മുന്നിൽ ചിത്രീകരിക്കാൻ അവർക്ക് ആവേശമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. മോദി സർക്കാരിനെ കുത്തി കാണിക്കാൻ ശശി തരൂർ കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങളും ജിതിൻ കൂട്ടിച്ചെർക്കുന്നു. ‘നമ്മൾ (ഇന്ത്യ) സൂപ്പർ പവർ ആകാൻ ശ്രമിക്കുന്നു, പക്ഷെ നമ്മൾ സൂപ്പർ പുവറാണ്’ എന്നായിരുന്നു തരൂർ പറഞ്ഞത്.

Also Read:‘ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ സ്വാതന്ത്ര്യസമരത്തിന്റെ ഉല്‍പന്നമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ‘ – എം.എ. ബേബി

‘ഈ പറഞ്ഞ മഹാനൊക്കെ 60-65 വർഷം ഇന്ത്യ മഹാരാജ്യം ഭരിച്ചിട്ടും ഇന്ത്യ സൂപ്പർ പുവർ ആണ് എന്നാണ് അയാൾ തന്നെ പറഞ്ഞു ചിരിക്കുന്നത്. ‘ശശി’ പറയുന്നത് അദ്ദേഹത്തിന്റെ കുട്ടിക്കാലത്തൊക്കെ ജാതിയെയോ മതത്തെയോ കുറിച്ച് ഇത്രയുമധികം ആശങ്ക പെട്ടിട്ടില്ല എന്ന്. വസ്തുതകൾ പരിശോധിച്ചാൽ സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ പതിനായിരക്കണക്കിന് വർഗീയ സംഘർഷങ്ങളാണ് ഉണ്ടായിരുന്നത്. ഇന്നത് ഓരോ വർഷങ്ങൾ കഴിയുമ്പോഴും കുറഞ്ഞു വരുന്നു. യഥാർത്ഥത്തിൽ ‘ശശി’ പറഞ്ഞത് മറ്റൊരു രീതിയിൽ ശരിയാണ്, അതായത് ജാതിയെയും മതത്തെയും കുറിച്ച് ‘ശശി’യും കൂട്ടരും ആശങ്കയിലാണ്, പക്ഷെ ഇന്ത്യൻ ജനത ജാതിയെയും മതത്തെയും കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല. അവർ ചിന്തിക്കുന്നത് നാടിന്റെ വികസനത്തെ കുറിച്ചാണ്. അയോധ്യ പോലുള്ള വൈകാരിക വിഷയങ്ങളെ ഒരു തുള്ളി ചോരോ പൊടിയാതെ പരിഹരിച്ചത് ഒക്കെ ആയിരിക്കാം ശശിയെ ‘ആശങ്ക’യിൽ ആഴ്ത്തുന്നത്’, ജിതിൻ ഫേസ്‌ബുക്കിൽ കുറിച്ചു.

ജിതിൻ ജേക്കബിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം:

ഇന്ത്യയെ എന്നും ഭൂതകാലത്തിന്റെ തടവറയിൽ കിടത്തണം എന്ന മോഹമാണ് പല രാഷ്ട്രീയക്കാർക്കും, മാധ്യമ പ്രവർത്തകർക്കും ഉള്ളത് എന്നത് വാസ്തവമാണ്. ഇന്ത്യ എന്നും ഇരുണ്ട കാലഘട്ടത്തിലും, പട്ടിണിയിലും, അവികസിതമയും തുടരണം എന്നതാണ് അവരുടെ ആഗ്രഹം എന്ന് തോന്നുന്നു. ഇന്ത്യയെ അങ്ങനെ ആക്കി ലോക രാജ്യങ്ങൾക്ക് മുന്നിൽ ചിത്രീകരിക്കാൻ അവർക്ക് ആവേശവുമാണ്. നമ്മുടെ രാജ്യം മുന്നോട്ട് കുതിക്കുന്നു എന്ന പോസിറ്റീവ് ചിന്തയാണ് പൗരന്മാർക്ക് ഊർജവും ആത്മവിശ്വാസവും നൽകുന്നത്. അങ്ങനെ അല്ല, ഇന്ത്യ ഇന്നും ദാരിദ്ര്യത്തിലാണ്, അവികസിതമാണ് എന്ന് ജനങ്ങളുടെ മനസിലേക്ക് അടിച്ചേൽപ്പിക്കുകയാണ് മനോരമ പോലുള്ള നെഗറ്റീവ് വാർത്തകൾ സൃഷ്ടിക്കുന്ന മാധ്യമങ്ങൾ.

Also Read:ദേശീയപതാക തലതിരിച്ചുയർത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, വിവാദം

ഇന്നലെ മനോരമയിൽ ശശി തരൂർ പറയുന്നു ‘ 20 വർഷം മുൻപ് ഞാൻ പറഞ്ഞൊരു കാര്യമുണ്ട് – നമ്മൾ (ഇന്ത്യ) സൂപ്പർ പവർ ആകാൻ ശ്രമിക്കുന്നു, പക്ഷെ നമ്മൾ സൂപ്പർ പുവറാണ് എന്ന്’. ശരിക്കും ഈ പ്രസ്താവന മോഡി സർക്കാരിനെ കുത്തി കാണിക്കാൻ വേണ്ടി ആയിരുന്നു എങ്കിലും യഥാർത്ഥ വസ്തുത പരിശോദിച്ചാൽ അതൊരു സെൽഫ് ഗോൾ ആയിരുന്നു. അതായത് ഈ പറഞ്ഞ മഹാനൊക്കെ 60-65 വർഷം ഇന്ത്യ മഹാരാജ്യം ഭരിച്ചിട്ടും ഇന്ത്യ സൂപ്പർ പുവർ ആണ് എന്നാണ് അയാൾ തന്നെ പറഞ്ഞു ചിരിക്കുന്നത്! ‘ശശി’ പറയുന്നത് അദ്ദേഹത്തിന്റെ കുട്ടിക്കാലത്തൊക്കെ ജാതിയെയോ മതത്തെയോ കുറിച്ച് ഇത്രയുമധികം ആശങ്ക പെട്ടിട്ടില്ല എന്ന്.. വസ്തുതകൾ പരിശോധിച്ചാൽ സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ പതിനായിരക്കണക്കിന് വർഗീയ സംഘർഷങ്ങളാണ് ഉണ്ടായിരുന്നത്. ഇന്നത് ഓരോ വർഷങ്ങൾ കഴിയുമ്പോഴും കുറഞ്ഞു വരുന്നു. യഥാർത്ഥത്തിൽ ‘ശശി’ പറഞ്ഞത് മറ്റൊരു രീതിയിൽ ശരിയാണ്, അതായത് ജാതിയെയും മതത്തെയും കുറിച്ച് ‘ശശി’യും കൂട്ടരും ആശങ്കയിലാണ്, പക്ഷെ ഇന്ത്യൻ ജനത ജാതിയെയും മതത്തെയും കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല. അവർ ചിന്തിക്കുന്നത് നാടിന്റെ വികസനത്തെ കുറിച്ചാണ്. അതുകൊണ്ടാണ് എന്തുകൊണ്ട് രാജ്യത്ത് കലാപം ഉണ്ടായില്ല എന്നോർത്ത് അത്ഭുതപ്പെടുന്നു എന്നൊക്ക ചില രാഷ്ട്രീയ നേതാക്കൾക്ക് പറയേണ്ടി വരുന്നത്.. അയോധ്യ പോലുള്ള വൈകാരിക വിഷയങ്ങളെ ഒരു തുള്ളി ചോരോ പൊടിയാതെ പരിഹരിച്ചത് ഒക്കെ ആയിരിക്കാം ശശിയെയും, മനോരമയെയും ഒക്കെ ‘ആശങ്കയിൽ’ ആഴ്ത്തുന്നത്..

Also Read:കേരളം മറ്റൊരു അഫ്ഗാൻ ആകുന്നുവോ? സേവ് ഗാസ നടത്തിയവർ അഫ്‌ഗാനിലെ മുസ്ലീങ്ങൾക്ക് പിന്തുണ നൽകാത്തതെന്ത്?: യുവതിയുടെ വാക്കുകൾ

ഇത് പറയുമ്പോൾ തന്നെ ഓഗസ്റ്റ് 14 വിഭജന ഭീതിയുടെ ഓർമ ദിനമായി ആചരിക്കുന്നത് തെറ്റായ സന്ദേശം ആകും നൽകുക എന്നതാണ് എനിക്ക് തോന്നുന്നത്. ഇപ്പോൾ എന്തിനാണ് നമ്മൾ അതിനെ കുറിച്ച് ചർച്ച ചെയ്യുന്നത്? 75 വർഷം മുമ്പ് ഈ രാജ്യത്ത് നടന്നതിനെ കുറിച്ച് ഇപ്പോഴും പരസ്പ്പരം ചെളി വാരി ഏറിയലുകൾ നടത്തുന്നത് കൊണ്ട് എന്ത് നേട്ടമാണ് ഉണ്ടാകുക? വ്യക്തിപരമായി എന്റെ അഭിപ്രായത്തിൽ വിഭജനം ഉണ്ടായത് കൊണ്ട് മാത്രമാണ് ഇന്ന് നമ്മൾ ഇന്ത്യക്കാർക്ക് സമാധാനത്തോടെ ഇവിടെ ജീവിക്കാൻ കഴിയുന്നത്. ജനസംഖ്യ അനുപാതത്തിൽ വ്യത്യാസം ഉണ്ടാകും തോറും പ്രത്യേക ജില്ല, സംസ്ഥാനം, പ്രത്യേക രാജ്യം എന്നീ ആവശ്യങ്ങൾ ഇനിയും ഉണ്ടാകും. അങ്ങനെയാണത്, ഇന്ത്യ മാത്രം നേരിടുന്ന വെല്ലുവിളിയല്ല അത്. അല്ലെങ്കിൽ സംഭവിക്കുക ഇപ്പോൾ അഫ്ഗാനെ വിഴുങ്ങിയത് പോലെ ഇന്ത്യയെയും വിഴുങ്ങുക എന്നതായിരിക്കും. നമ്മൾ ഭൂതകാലത്തിന്റെ തടവറയിൽ നിന്ന് മോചിതരാകണം. 1935 ൽ എന്ത് സംഭവിച്ചു അല്ലെങ്കിൽ 1962 ൽ എന്ത് സംഭവിച്ചു എന്നത് ഇപ്പോഴും ചർച്ച ചെയ്യുന്നതും, അന്നത്തെ രാഷ്ട്രീയ നേതാക്കളുടെയും ഭരണാധിപൻമാരുടെയും നയങ്ങളെയും, പ്രവർത്തികളെയും ഇപ്പോൾ ചോദ്യം ചെയ്യുന്നതും എല്ലാം ബാലിശമാണ്. അതേസമയം ചരിത്രത്തിൽ നിന്ന് നമ്മൾ പാഠം ഉൾക്കൊള്ളുകയും വേണം.

നമ്മൾ ചിന്തിക്കേണ്ടത് അടുത്ത 30 വർഷത്തെ ഇന്ത്യയെ കുറിച്ചാണ്. നമ്മുടെ സാദ്ധ്യതകൾ, വെല്ലുവിളികൾ എല്ലാം മുൻകാല അനുഭവങ്ങളുടെയും, ദീർഘവീക്ഷണത്തോടെയുള്ള നയങ്ങളുടെയും അടിസ്ഥാനത്തിൽ വേണം രൂപീകരിക്കേണ്ടത്. 75 വർഷം ഇന്ത്യയിലുണ്ടായ മാറ്റങ്ങൾ ചെറുതല്ല. സ്വാതന്ത്ര്യം കിട്ടി ചുരുങ്ങിയ വർഷങ്ങൾക്കകം പരസ്പ്പരം തമ്മിലടിച്ചു നശിക്കും എന്ന് പറഞ്ഞ ലോക രാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മൂന്നാത്തെ സാമ്പത്തീക ശക്തി ആയി തല ഉയർത്തി നിൽക്കുന്നു. മുക്കാൽ നൂറ്റാണ്ടിന്റെ ഈ മഹാപ്രയാണത്തിൽ ഉയർന്നു വന്ന കനൽവഴികൾ എല്ലാം മറികടന്നു നമ്മൾ മുന്നേറി.. നമുക്ക് മുന്നോട്ടാണ് കുതിക്കേണ്ടത്. ഭൂതകാലത്തിന്റെ തടവറയിൽ നമ്മൾ ഇന്ത്യക്കാരെ തളച്ചിടേണ്ടത് രാജ്യത്തെ തകർക്കണം എന്നാഗ്രഹിക്കുന്നവരുടെ അജണ്ടയാണ്. അതിൽ വീഴാതിരിക്കുക എന്നതിലാണ് നമ്മൾ ജാഗ്രത പുലർത്തേണ്ടത്.

shortlink

Related Articles

Post Your Comments


Back to top button