KeralaNattuvarthaLatest NewsNews

വിയോജിക്കാനുള്ള അവകാശം ഭീഷണി മുഴക്കാനുള്ള സ്വാതന്ത്ര്യമല്ല: എൻകെ പ്രേമചന്ദ്രനെതിരായ ഭീഷണിക്കെതിരെ ശ്രീജിത്ത് പണിക്കർ

അഭിപ്രായപ്രകടനത്തിന്റെ പേരിൽ ഒരാളെ ഭീഷണിപ്പെടുത്തുന്നതും അസഭ്യം പറയുന്നതും അംഗീകരിക്കാവുന്നതല്ല

പാലക്കാട്: വിയോജിക്കാനുള്ള അവകാശം ഭീഷണി മുഴക്കാനുള്ള സ്വാതന്ത്ര്യമല്ലെന്ന് മനസ്സിലാക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ചാനൽ ചർച്ചയിൽ എൻ കെ പ്രേമചന്ദ്രനു നേരെയുണ്ടായ ഭീഷണിയും അസഭ്യവർഷവും ഞെട്ടിക്കുന്നതാണെന്നും അങ്ങനെ ചെയ്യുന്നവർ നമ്മുടെ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും ബഹുസ്വരസമൂഹത്തിന്റെ നിലനിൽപ്പിനും ഭീഷണിയാണെന്നും ശ്രീജിത്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

അഭിപ്രായപ്രകടനത്തിന്റെ പേരിൽ ഒരാളെ ഭീഷണിപ്പെടുത്തുന്നതും അസഭ്യം പറയുന്നതും അംഗീകരിക്കാവുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ വിഷയങ്ങളിൽ യോജിപ്പും വിയോജിപ്പും സ്വാഭാവികമാണെന്നും അത് വ്യക്തിപരമാകാതെ മെറിറ്റിൽ ചർച്ച ചെയ്യപ്പെടുമ്പോഴാണ് ജനാധിപത്യം ശക്തമാകുന്നതെന്നും ശ്രീജിത്ത് കൂട്ടിച്ചേർത്തു.

ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

സ്വാതന്ത്ര്യ ദിനത്തിൽ ഗാന്ധിജി എന്തുകൊണ്ട് പങ്കെടുത്തില്ല?: കോൺഗ്രസ് ഉത്തരം പറയണമെന്ന് ബി.ഗോപാലകൃഷ്‌ണൻ

രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. രാഷ്ട്രീയ വിഷയങ്ങളിൽ യോജിപ്പും വിയോജിപ്പും സ്വാഭാവികമാണ്. അത് വ്യക്തിപരമാകാതെ മെറിറ്റിൽ ചർച്ച ചെയ്യപ്പെടുമ്പോഴാണ് ജനാധിപത്യം ശക്തമാകുന്നത്. അഭിപ്രായപ്രകടനത്തിന്റെ പേരിൽ ഒരാളെ ഭീഷണിപ്പെടുത്തുന്നതും അസഭ്യം പറയുന്നതും അംഗീകരിക്കാവുന്നതല്ല. ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് ചർച്ചയിൽ ഒപ്പം പങ്കെടുത്ത ശ്രീ എൻ കെ പ്രേമചന്ദ്രനു നേരെയുണ്ടായ ഭീഷണിയും അസഭ്യവർഷവും ഞെട്ടിക്കുന്നതാണ്. അങ്ങനെ ചെയ്യുന്നവർ നമ്മുടെ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും ബഹുസ്വരസമൂഹത്തിന്റെ നിലനിൽപ്പിനും ഭീഷണിയാണ്. വിയോജിക്കാനുള്ള അവകാശം ഭീഷണി മുഴക്കാനുള്ള സ്വാതന്ത്ര്യമല്ലെന്ന് തിരിച്ചറിയണം. ശ്രീ പ്രേമചന്ദ്രൻ ചർച്ചയിൽ സ്വീകരിച്ച നിലപാടിനോട് വിയോജിക്കുമ്പോഴും ആ നിലപാട് സ്വീകരിക്കാനും അത് മാന്യമായി പ്രകടിപ്പിക്കാനുമുള്ള അദ്ദേഹത്തിന്റെ സ്വാതന്ത്ര്യത്തെ ഞാൻ പൂർണ്ണമായും പിന്തുണയ്ക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button