COVID 19Latest NewsIndiaNews

‘ഈ രാജ്യം നമ്മുടെ എല്ലാവരുടേതുമാണ്’: സ്വാതന്ത്ര്യദിനത്തില്‍ ദേശഭക്തിഗാനം എഴുതി മമത ബാനര്‍ജി

ബംഗാൾ: എഴുപത്തഞ്ചാമത് സ്വാതന്ത്ര്യദിനത്തിൽ ദേശഭക്തിഗാനം എഴുതി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാജ്യത്തിന്റെ ഐക്യം ബലപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്യുന്ന ഗാനമാണ് മമത ബാനർജി എഴുതിയത്. ‘രാജ്യം നമ്മുടെ എല്ലാവരുടേതുമാണ്’ എന്ന് ആഹ്വാനം ചെയ്യുന്ന ഗാനം തന്റെ ഫേസ്‌ബുക്ക് വഴിയാണ് മമത പുറത്തുവിട്ടത്.

Also Read: താറാവ് മുട്ട കഴിച്ചാലുള്ള ആരോഗ്യ ​ഗുണങ്ങൾ എന്തെല്ലാം ?

ബംഗാളിയിൽ എഴുതിയ വരികളുടെ അർഥം ഈ രാജ്യം നമ്മുടെ എല്ലാവരുടേയും ആണെന്നാണ്. ബംഗാളി പാട്ടുകാരായ ഇന്ദ്രനില്‍സെന്‍, മൊണോമി ഭട്ടാചാര്യ, തൃഷ പരോയി, ദേബജ്യോതിഘോഷ് എന്നിവരാണ് ഗാനം ആലപിച്ചത്. സ്വാതന്ത്ര്യത്തിന് എതിരെ പ്രവര്‍ത്തിക്കുന്ന എല്ലാശക്തികള്‍ക്കെതിരേയും ഒന്നിച്ച് നിന്ന് പോരാടണമെന്ന് മമത ട്വീറ്റില്‍ സൂചിപ്പിച്ചു. സ്വാതന്ത്ര്യത്തിന് വേണ്ടി ത്യാഗം ചെയ്ത് പോരാട്ടം നടത്തിയവരെ ഒരിക്കലും മറക്കരുതെന്നും മമത ഓര്‍മ്മിപ്പിച്ചു.

’75 -ാമത് സ്വാതന്ത്ര്യദിനത്തിൽ, നമ്മുടെ സ്വാതന്ത്ര്യം ഇല്ലാതാക്കാൻ ലക്ഷ്യമിടുന്ന എല്ലാ ശക്തികൾക്കെതിരെയും ശബ്ദമുയർത്താൻ നമുക്കെല്ലാവർക്കും ഒരുമിക്കാം. ഈ ദിവസത്തിനായി ദീർഘവും കഠിനവുമായ പോരാട്ടം നടത്തിയവരുടെ ത്യാഗം ഞങ്ങൾ ഒരിക്കലും മറക്കരുത്’, മമത കുറിച്ചു. ബംഗാളില്‍ വിപുലമായാണ് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button