Life Style

ദിവസേനെ ഏത്തപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലത്

മലയാളികളെ സംബന്ധിച്ച് ഒഴിച്ചുകൂടാനാവാത്തതാണ് ഏത്തപ്പഴം അഥവാ നേന്ത്രപ്പഴം. ഒട്ടുമിക്ക വീടുകളിലേയും പ്രഭാത ഭക്ഷണത്തിന്റെ ഭാഗമാണ് ഏത്തപ്പഴം. ധാരാളം ആന്റിഓകാസിഡന്റുകളും ഫൈബറും മറ്റനവധി പോഷകഘടകങ്ങളും അടങ്ങിയതാണ് ഏത്തപ്പഴം. പച്ച ഏത്തക്കായെക്കാള്‍ കുറച്ച് പഴുത്തതാണ് നല്ലത്. പഴുത്ത ഏത്തക്കായിലാണ് കൂടുതല്‍ പോഷകഘടകങ്ങള്‍ അടങ്ങിയിട്ടുള്ളത്. പ്രതിരോധശേഷികൂട്ടാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഏത്തപ്പഴത്തിലടങ്ങിയിട്ടുള്ള ഘടകങ്ങള്‍ സഹായിക്കുന്നു. ദിവസേന ഏത്തപ്പഴം കഴിക്കുന്നത് അള്‍സര്‍ പോലുള്ള അസുഖങ്ങള്‍ വരുന്നത് തടയുന്നു. ദിവസേന ഏത്തപ്പഴം കഴിക്കുന്നത് നല്ല ആരോഗ്യം പ്രധാനം ചെയ്യും.

 

രാത്രി അത്താഴം കഴിച്ച ശേഷം ഒരു പഴം കഴിക്കുന്നത് മലയാളികളുടെ ശീലമാണ്. അതില്‍ ദോഷകരമായി ഒന്നുമില്ല. എന്നാല്‍, ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത്താഴ ശേഷമുള്ള പഴം തീറ്റയും ആരോഗ്യത്തിനു വലിയ ദോഷം ചെയ്യും.

അത്താഴം കഴിച്ച ശേഷം പഴം കഴിക്കുന്നതുകൊണ്ട് പ്രശനമൊന്നും ഇല്ലെങ്കിലും കഴിക്കുന്ന പഴത്തിന്റെ എണ്ണത്തില്‍ നിയന്ത്രണം വേണം. രാത്രി അധികം പഴം കഴിക്കരുത്. ഒരു പഴം മാത്രം കഴിച്ചാല്‍ മതി. ദഹനം ശരിയായി നടക്കാന്‍ ഒരു പഴം തന്നെ ധാരാളം. നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിലെ സോഡിയം പൊട്ടാസ്യത്തിന്റെ അളവ് നിയന്ത്രിക്കാന്‍ അത്താഴശേഷം ഒരു പഴം കഴിക്കുന്നത് നല്ലതാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button