KeralaNattuvarthaLatest NewsNews

ചാനല്‍ ചര്‍ച്ചയില്‍ സ്പീക്കര്‍ എംബി രാജേഷിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം: അഡ്വ. ജയശങ്കറിനെതിരെ കോടതി കേസെടുത്തു

കേസുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 20 ന് അഡ്വ. ജയശങ്കര്‍ നേരിട്ട് ഹാജരാകാനും കോടതി ഉത്തരവിട്ടു

പാലക്കാട്: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനിടെ നടന്ന ചാനല്‍ ചര്‍ച്ചയില്‍ എംബി രാജേഷിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തി എന്ന പരാതിയിൽ അഡ്വ. ജയശങ്കറിനെതിരെ കോടതി കേസെടുത്തു. ചാനൽ ചർച്ചയിൽ തനിക്കെതിരെ അഡ്വ. ജയശങ്ക അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന സ്പീക്കര്‍ എംബി രാജേഷിന്റെ പരാതിയിലാണ് ഒറ്റപ്പാലം ജ്യുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ടേറ്റ് കോടതി കേസ് എടുത്തത്. കേസുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 20 ന് അഡ്വ. ജയശങ്കര്‍ നേരിട്ട് ഹാജരാകാനും കോടതി ഉത്തരവിട്ടു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃത്താലയില്‍ ജനവിധി തേടിയ അവസരത്തിലാണ് എംബി രാജേഷിനെതിരെ ചാനല്‍ ചര്‍ച്ചയിൽ അഡ്വ. ജയശങ്കര്‍ വാളയാര്‍ കേസുമായി ബന്ധപ്പെട്ട പരാമര്‍ശം നടത്തിയത്. വാളയാര്‍ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ എംബി രാജേഷ് പ്രതികള്‍ക്കായി ഇടപെട്ടുവെന്നാണ് അഡ്വ. ജയശങ്കര്‍ ചാനൽ ചർച്ചയിൽ ആരോപിച്ചത്. ഇതിനെതിരെ എംബി രാജേഷ് അഡ്വ. ജയശങ്കറിനെതിരെ മാനനഷ്ടകേസ് ഫയല്‍ കേസ് ചെയ്തു. ഇതേത്തുടർന്നാണ് കോടതി നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button