Latest NewsNewsIndia

ബിജെപി നേതാവിനെ ഭീകരർ വെടിവെച്ച് കൊന്നു

ശ്രീനഗർ : ജമ്മു കശ്മീരിൽ ബിജെപി നേതാവിനെ ഭീകരർ ക്രൂരമായി കൊലപ്പെടുത്തി. ഹോംഷാലിബാഗ് ബിജെപി അദ്ധ്യക്ഷൻ ജാവേദ് അഹമ്മദ് ധർ ആണ് കൊല്ലപ്പെട്ടത്. കുൽഗാമിലെ ബർസാലോ ജാഗിറിലായിരുന്നു സംഭവം. ആയുധങ്ങളുമായി എത്തിയ ഭീകര സംഘം ധറിന് നേരെ വെടിയുതിർക്കുകയായിരുന്നു. രക്തത്തിൽ കുളിച്ചുകിടന്ന ധറിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Read Also : ഗര്‍ഭകാലത്തെ കോവിഡ് : അമ്പരപ്പിക്കുന്ന പഠന റിപ്പോർട്ട് പുറത്ത് വിട്ട് ഗവേഷകർ  

കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ രണ്ടാമത്തെ ബിജെപി നേതാവാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെടുന്നത്. കുൽഗാമിലെ കിസാൻ മോർച്ച അദ്ധ്യക്ഷനെയും ഭാര്യയെയുമാണ് കഴിഞ്ഞ ആഴ്ച ഭീകരർ വീട്ടിലെത്തി വെടിവെച്ച് കൊലപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button