Latest NewsKeralaNews

അതിക്രമങ്ങൾക്കെതിരെ പ്രചാരണത്തിനൊരുങ്ങി സഹകരണ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ പ്രചാരണത്തിനൊരുങ്ങി സഹകരണ വകുപ്പ്. സ്ത്രീധനത്തിനെതിരായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനും സഹകരണ വകുപ്പ് തീരുമാനിച്ചു.

Read Also: മലപ്പുറത്തെ സഹകരണ ബാങ്കില്‍ വ്യാപക ക്രമക്കേട്: പരാതിക്കാരുടെ എണ്ണം കൂടുന്നു

പ്രതിരോധ പ്രചാരണങ്ങളുടെ ആദ്യ ഘട്ടമെന്ന നിലയിൽ അതിക്രമങ്ങൾ ഉണ്ടാകുമ്പോൾ അടിയന്തരമായി ബന്ധപ്പെടേണ്ട പോലീസ്, ബാലാവകാശ കമ്മിഷൻ, വനിതാ കമ്മിഷൻ തുടങ്ങിയ സ്ഥാപനങ്ങളുടെ ഫോൺ നമ്പരുകൾ നിക്ഷേപങ്ങളുടെയും വായ്പയുടെയും പാസ് ബുക്കുകളിൽ അച്ചടിച്ചു നൽകുന്നതിനോ സീൽ പതിപ്പിച്ചു നൽകുന്നതിനോ സഹകരണ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനു പുറമെ ഏറ്റവും അത്യാവശ്യമായി ഉപയോഗിക്കേണ്ടി വരുന്ന ഫോൺ നമ്പരുകളും പാസ് ബുക്കുകളിൽ പെട്ടെന്ന് തിരിച്ചറിയുന്ന രീതിയിലായിരിക്കും അച്ചടിച്ചു നൽകുക. പൊതു സമൂഹത്തിനിടയിൽ ഗുണകരമായ ഇടപെടലുകൾ നടത്താൻ സഹകരണ വകുപ്പ് പ്രതിജ്ഞാദ്ധമാണെന്ന് മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.

Read Also: അഫ്ഗാന്‍ സൈന്യത്തിന്റെ കീഴടങ്ങല്‍: വിമര്‍ശിച്ച് ബൈഡന്‍, അമേരിക്കന്‍ സേനാ പിന്‍മാറ്റം ശരിവെച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button