Latest NewsNewsInternational

ആദ്യ 24 മണിക്കൂറില്‍ കാബൂളിനെ മുന്‍ ഭരണാധികാരികളെക്കാള്‍ സുരക്ഷിതമാക്കി: താലിബാനെ പ്രശംസിച്ച്‌​ റഷ്യ

സാഹചര്യം സമാധാനപൂര്‍ണമാണെന്നും നഗരത്തില്‍ എല്ലാം ശാന്തമായിട്ടുണ്ടെന്നും റഷ്യന്‍ അംബാസഡര്‍

കാബൂള്‍: അഫ്​ഗാനിസ്ഥാനിൽ അധിനിവേശം നടത്തിയ താലിബാനെ പ്രശംസിച്ച്‌​ റഷ്യ. താലിബാന്‍ നിലപാട്​ മികച്ചതാണെന്നും പിടിച്ചടക്കിയ ആദ്യ 24 മണിക്കൂറില്‍ കാബൂളിനെ മുന്‍ ഭരണാധികാരികളെക്കാള്‍ സുരക്ഷിതമാക്കിയെന്നും അഫ്​ഗാനിലെ റഷ്യന്‍ അംബാസഡര്‍ ദിമിത്ര ഷിര്‍നോവ്​ പറഞ്ഞു. സാഹചര്യം സമാധാനപൂര്‍ണമാണെന്നും നഗരത്തില്‍ എല്ലാം ശാന്തമായിട്ടുണ്ടെന്നും അഷ്റഫ്​ ഗനിക്കു കീഴിലേതിനെക്കാള്‍ താലിബാന് കീഴില്‍ അഫ്ഗാൻ മെച്ചപ്പെട്ടതാണെന്നും ഷിര്‍നോവ്​ വ്യക്തമാക്കി.

അഷ്റഫ്​ ഗനി ഭരണകൂടം ചീട്ടുകൊട്ടാരം പോലെയാണ്​ തകര്‍ന്നുവീണതെന്നും ഷിര്‍നോവ്​ കൂട്ടിച്ചേര്‍ത്തു. താലിബാൻ ആക്രമണത്തിനിടെ അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ്​ ഗനി രാജ്യം വിട്ടതിനെ പരിഹസിച്ച്‌​ റഷ്യന്‍ എംബസി രംഗത്ത് വന്നിരുന്നു. അതേസമയം, അഫ്​ഗാനിസ്ഥാനിൽ നിന്നും അമേരിക്ക പിന്മാറിയതോടെ പുതിയ ഭരണകൂടവുമായി റഷ്യ കൂടുതല്‍ അടുപ്പത്തിനൊരുങ്ങുന്നുവെന്ന സൂചനയാണ് പുതിയ പ്രസ്​താവന നല്‍കുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button