Latest NewsKeralaNewsIndiaInternational

ഐ.എസ് ബന്ധമുള്ള രണ്ട് യുവതികൾ കണ്ണൂരിൽ അറസ്റ്റിൽ: കേരളത്തില്‍ ഐഎസ് സംഘം ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് വിമർശനം

തിരുവനന്തപുരം: ആഗോള ഭീകരവാദ സംഘടനയായ ഐഎസ് അടക്കമുള്ള തീവ്രവാദ സംഘടനകളുടെ സ്ലീപ്പര്‍ സെല്ലുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന മുന്‍ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നിലപാട് തള്ളി രംഗത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് സോഷ്യൽ മീഡിയ. സംസ്ഥാനത്ത് ഐഎസ് സ്ലീപ്പര്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് നിയമസഭയിൽ വ്യക്തമാക്കിയ മുഖ്യമന്ത്രി കേരളത്തിൽ നിലവിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് കാണുന്നില്ലേയെന്നാണ് സോഷ്യൽ മീഡിയ ഉയർത്തുന്ന ചോദ്യം.

മുന്‍ പോലീസ് മേധാവി ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചിരുന്നു. എന്നാൽ താലിബാൻ-അഫ്‌ഗാനിസ്ഥാൻ വിഷയത്തിൽ താലിബാനെ പിന്തുണച്ച് കൊണ്ടും അവരെ വിസ്മയമാക്കിയും നിരവധി മലയാളികൾ രംഗത്ത് വന്നിരുന്നു. താലിബാൻ അംഗങ്ങളെ വിദ്യാർത്ഥികളാക്കിയും സ്വാതന്ത്ര സമര പോരാളികളാക്കിയും വെളുപ്പിക്കാനായി കേരളത്തിലെ ചിലർ പരസ്യമായി മുന്നിട്ടിറങ്ങുന്ന കാഴ്ചയും കാണാം. ഐ.എസിനു വേണ്ടി പ്രവർത്തിച്ച രണ്ട് യുവതികളെ എൻ ഐ എ കണ്ണൂരിൽ വെച്ച് അറസ്റ്റ് ചെയ്ത വാർത്തയും പുറത്തുവന്നു. ഇതോടെയാണ്, മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഒരു ചോദ്യചിഹ്നമായി സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നത്.

Also Read: സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് കോടിയേരി ബാലകൃഷ്ണന്‍? കളമൊരുക്കി പിണറായി സർക്കാർ

കേരളത്തിൽ സ്ലീപ്പർ സെല്ലുകൾ ഇല്ലാന്നൊക്കെ ആഭ്യന്തര മന്ത്രി നിയമസഭയിൽ പറഞ്ഞ അതെ അവസരത്തിൽ തന്നെ താലിബാൻ ഭീകരർക്ക് വേണ്ടി അവരെല്ലാം പരസ്യ പിന്തുണയുമായി വരുമോ എന്നാണു നിലവിലെ സാഹചര്യത്തിൽ പ്രധാനമായും ഉയരുന്ന ചോദ്യം. ഇതുസംബന്ധിച്ച് ചില ഫേസ്‌ബുക്ക് പോസ്റ്റുകളും ശ്രദ്ധേയമാകുന്നുണ്ട്. സ്ലീപ്പർ സെൽ വിഷയത്തിൽ ബെഹ്റയെ തള്ളിയ പിണറായിയെ അതെ സ്ലീപ്പർ സെല്ലുകാർ തന്നെ തള്ളുന്ന കാഴ്ച്ചയാണ് ഇപ്പൊ പ്രബുദ്ധ കേരളത്തിൽ നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത് എന്നാണു പരിഹാസം.

സംസ്ഥാന പോലീസ് മേധാവി ആയിരുന്ന ലോക്‌നാഥ് ബെഹ്‌റ വിരമിക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു സ്ലീപ്പര്‍ സെല്ലുകളെ കുറിച്ച് പ്രതികരിച്ചത്. ഭീകരവാദ വിരുദ്ധ സ്‌ക്വാഡിന് രൂപം നല്‍കിയിട്ടുണ്ടെന്നും അവരുടെ പ്രവര്‍ത്തനത്തിലൂടെ ഇത്തരം സെല്ലുകളുടെ പ്രവര്‍ത്തനം കുറയ്ക്കാനാകുമെന്നും മുന്‍ ഡിജിപി വ്യക്തമാക്കിയിരുന്നു. ഈ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ തള്ളിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button