KeralaNattuvarthaLatest NewsNews

വിവിധ കാലഘട്ടങ്ങൾ ഒരേ ഭാഷ ഒരേ രീതി മനുഷ്യരല്ല മൃഗങ്ങളുമല്ല, ന്യായീകരിക്കുന്നവരെ സമ്മതിക്കണം: ശ്രീജിത്ത് പണിക്കർ

അഫ്ഗാനിസ്ഥാനിൽ താലിബാൻ ആധിപത്യം സ്ഥാപിച്ചതിനെ ന്യായീകരിച്ച് തീവ്ര മതവാദികളായ ആളുകൾ സോഷ്യൽ മീഡിയയിൽ രംഗത്ത് വന്നിരുന്നു

പാലക്കാട്: കാലങ്ങളായി തുടരുന്ന ഇസ്ലാം മതഭീകരതയ്‌ക്കെതിരെ രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. അഫ്ഗാനിസ്ഥാനിൽ താലിബാൻ ആധിപത്യം സ്ഥാപിച്ചതിനെ ന്യായീകരിച്ച് തീവ്ര മതവാദികളായ ആളുകൾ സോഷ്യൽ മീഡിയയിൽ രംഗത്ത് വന്നതിനെ തുടർന്നാണ് വ്യക്തമായ രേഖകൾ നിരത്തി ശ്രീജിത്ത് രംഗത്ത് വന്നത്.

1921ൽ മലബാർ കലാപത്തിൽ ഗർഭിണിയുടെ അടിവയർ വെട്ടിപ്പിളർന്നതും 1947ൽ ഇന്ത്യാ വിഭജനത്തെ തുടർന്ന് ഗർഭിണികളുടെ മാറിടവും വയറും വെട്ടിപ്പിളർന്നതും മത തീവ്രവാദികളാണെന്ന് ശ്രീജിത്ത് ഇവയ്ക്ക് ആധാരമായ തെളിവുകളോടെ ചൂണ്ടിക്കാണിക്കുന്നു. 1991ൽ കാശ്മീരി പണ്ഡിറ്റുകളുടെ ഉന്മൂലനം ചെയ്യുന്നതിനിടയിൽ ഗർഭിണികളെ ബലാത്സംഗം ചെയ്ത് ഗർഭം അലസിപ്പിച്ചതും 2010ൽ അഫ്ഗാനിസ്ഥാനിൽ
ഗർഭിണിയെ പരസ്യമായി മർദ്ദിച്ചശേഷം വെടിവച്ചു കൊന്നതും ഒരേ മതക്കാരാണെന്നും ഇവരുടെ ചെയ്തികൾക്ക് ഒരേ രീതിയാണെന്നും അദ്ദേഹം പറയുന്നു.

ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ഉച്ചയൂണിന് ശേഷം ഉറക്കം വരുന്നതിന്റെ കാരണം അറിയാം

മലബാർ കലാപം, 1921. ഗർഭിണിയുടെ അടിവയർ വെട്ടിപ്പിളർന്നു. ആധാരം: ആനി ബസന്റിന്റെ ലേഖനം ‘ന്യൂ ഇന്ത്യ’യിൽ.
ഇന്ത്യാ വിഭജനം, 1947. ഗർഭിണികളുടെ മാറിടവും വയറും വെട്ടിപ്പിളർന്നു. ആധാരം: നിസിദ് ഹജാരിയുടെ പുസ്തകം ‘മിഡ്നൈറ്റ്സ് ഫ്യൂരീസ്’.
കാശ്മീരി പണ്ഡിറ്റുകളുടെ ഉന്മൂലനം, 1991. ഗർഭിണികളെ ബലാത്സംഗം ചെയ്ത് ഗർഭം അലസിപ്പിച്ചു.
ആധാരം: ഉർവശി ബുടാലിയയുടെ പുസ്തകം ‘ദി അദർ സൈഡ് ഓഫ് സൈലൻസ്’.
അഫ്ഗാനിസ്ഥാൻ, 2010. ഗർഭിണിയെ പരസ്യമായി മർദ്ദിച്ചശേഷം വെടിവച്ചു കൊന്നു.
ആധാരം: സിഎൻഎൻ വാർത്ത.
വിവിധ കാലഘട്ടങ്ങൾ. ഒരേ ഭാഷ. ഒരേ രീതി. മനുഷ്യരല്ല, മൃഗങ്ങളുമല്ല. ന്യായീകരിക്കുന്നവരെ സമ്മതിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button