Latest NewsNewsIndiaInternational

അഫ്ഗാൻ-താലിബാൻ വിഷയം: കാരണക്കാരായി ബിജെപിയെ കുറ്റപ്പെടുത്താനാവില്ലല്ലോ?: സ്വര ഭാസ്കറിനെ ട്രോളി സോഷ്യൽ മീഡിയ

ന്യൂഡൽഹി: അഫ്‌ഗാനിസ്ഥാനെ സപ്പോർട്ട് ചെയ്ത സ്വര ഭാസ്കറിനെ ട്രോളി സോഷ്യൽ മീഡിയ. താലിബാന്റെ കൈപ്പിടിയിലായ അഫ്ഗാനിലെ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള ജനങ്ങളുടെ ഭാവിയില്‍ ഉത്കണ്ഠ രേഖപ്പടുത്തിയുള്ള സ്വരയുടെ പോസ്റ്റാണ് ഇപ്പോള്‍ ട്രോളന്മാരുടെ ആക്രമണത്തിന് ഇരയായിരിക്കുന്നത്. വിവാദങ്ങൾ പലപ്പോഴും സൃഷ്ടിച്ചിട്ടുള്ള ബോളിവുഡ് നായികയാണ് സ്വര ഭാസ്കർ.

Also Read:കുട്ടികൾക്കും സ്ത്രീകൾക്കും ഇവിടെ രക്ഷയില്ല, കേരളം ഐഎസ് റിക്രൂട്ടിംഗ് കേന്ദ്രമായി മാറിയെന്ന് ജെ പി നദ്ദ

പ്രധാനമന്ത്രിയ്ക്കും ബി ജെ പി യ്ക്കും എതിരെ ഒട്ടനവധി പോസ്റ്റുകൾ പങ്കുവച്ച സ്വര മുൻപും വിവാദങ്ങളിൽ പെട്ടു പോയിട്ടുണ്ട്. അഫ്ഗാനിലെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണക്കാരായി നരേന്ദ്രമോദിയെയും ആര്‍ എസ് എസിനെയും ബി ജെ പിയെയും നിങ്ങള്‍ക്ക് കുറ്റപ്പെടുത്താനാവില്ലല്ലോ എന്നായിരുന്നു വിമർശകരുടെ മറുപടി. അനാവശ്യമായി സർക്കാരിനെ വിമര്ശിക്കുകയായിരുന്നു സ്വര ചെയ്തുകൊണ്ടിരുന്നത്. അതിനു മറുപടിയെന്നോണമാണ് ഈ പ്രതികരണം.

അതേസമയം, കാബൂളിൽ താലിബാൻ അവരുടെ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞിരിക്കുന്നു. നിരവധി പേരാണ് നിലവിൽ രാജ്യത്ത് നിന്ന് പാലായനം ചെയ്യുന്നത്. അനുവദിച്ച എണ്ണത്തിലുമധികം ആളുകളുമായിട്ടാണ് മിക്ക വിമാനങ്ങളും അഫ്ഗാൻ വിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button