News

വൻതുക പിഴയായി നൽകേണ്ടി വരും : സെക്‌ട്രല്‍ മജിസ്ട്രേറ്റുമാര്‍ക്കും ടാര്‍ജറ്റ് നല്‍കി സംസ്ഥാന സര്‍ക്കാര്‍

പൊന്നാനി : പൊലീസുകാര്‍ക്ക് ഒരു ദിവസം നിശ്ചയിച്ച ടാര്‍ജറ്റ് പിഴയായി ഈടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സെക്‌ട്രല്‍ മജിസ്ട്രേറ്റ് നല്‍കിയ വാര്‍ണിങ് ലിസ്റ്റിലുള്ളവര്‍ക്ക് പിഴ നല്‍കുകയാണ് ചെയ്യുക. ഇത്തരത്തില്‍ വലിയ തുകയാണ് സര്‍ക്കാര്‍ പൊതുജനങ്ങളില്‍ നിന്ന് ഈടാക്കുന്നത്.

Read Also : ഒ.ബി.സി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് സർക്കാർ ധനസഹായം: ഇപ്പോൾ അപേക്ഷിക്കാം 

എന്നാൽ ഇപ്പോൾ സെക്‌ട്രല്‍ മജിസ്ട്രേറ്റുമാര്‍ക്കും ടാര്‍ജറ്റ് നല്‍കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഓരോ ദിവസവും 20 പേര്‍ക്ക് വാര്‍ണിങ് മെമ്മോ നല്‍കണമെന്നാണ് നിശ്ചയിച്ചിട്ടുള്ളത്. സെക്‌ട്രല്‍ മജിസ്ട്രേറ്റുമാര്‍ കോവിഡ് നിയമ ലംഘനം കണ്ടാല്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ് വേണ്ടത്. എന്നാല്‍ പൊലിസിന് നല്‍കിയ നിര്‍ദേശം ഇത്തരം ലിസ്റ്റിലുള്ളവര്‍ക്ക് പിഴത്തുക അടപ്പിക്കാനാണ്. പൊലീസുകാര്‍ക്ക് ഓരോ ദിവസവും നല്‍കിയ പിഴത്തുകയുടെ ടാര്‍ജറ്റ് തികയ്ക്കാനായില്ലെങ്കില്‍ സെക്‌ട്രല്‍ മജിസ്ട്രേറ്റ് നല്‍കിയ വാര്‍ണിംഗ് മെമ്മോയില്‍ നിന്ന് പിഴ ഈടാക്കാനാണ് നിര്‍ദേശം.

പൊലീസിന് നേരത്തെ തന്നെ പിഴത്തുക ഈടാക്കാന്‍ ടാര്‍ജറ്റ് നല്‍കിയിരുന്നു. ഇതു പ്രകാരം വ്യാപകമായ തോതില്‍ പിഴ ഈടാക്കാന്‍ തുടങ്ങിയതും പലയിടത്തും സംഘര്‍ഷത്തിന് കാരണമായിരുന്നു. കോവിഡ് പരിശോധനയില്‍ കിട്ടിയത് വാണിങ് കടലാസാണെന്ന് കരുതിയിരിക്കുന്നവർക്ക് ചിലപ്പോള്‍ പിഴ കിട്ടിയേക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button