CricketLatest NewsNewsSports

കളി അവസാനിച്ചിട്ടില്ല, പരമ്പരയിൽ ഇനിയും കളി ബാക്കിയുണ്ടെന്ന് ഓർക്കണം: ജോ റൂട്ട്

ലോർഡ്സ്: ക്രിക്കറ്റിന്റെ തറവാട്ടു മുറ്റത്ത് ആതിഥേയ ഇംഗ്ലണ്ടിനെ കാഴ്ചക്കാരാക്കി ഇന്ത്യ ചരിത്ര വിജയം നേടി. കൈവിട്ടുപോയ മത്സരം വാലറ്റം ഏറ്റെടുത്തപ്പോൾ ഇംഗ്ലണ്ടിന് വിജയലക്ഷ്യം 272. ഇന്ത്യൻ പേസർമാരുടെ മികച്ച പ്രകടനമാണ് ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത്. അവസാന മണിക്കൂർ വരെ സമനിലക്കായി പൊരുതിയ ഇംഗ്ലണ്ടിനെ ഒടുവിൽ പേസ് നിര എറിഞ്ഞിട്ട് ഇന്ത്യ ജയം കൈപ്പിടിയിലൊതുക്കി.

എന്നാൽ ഒന്നും അവസാനിച്ചിട്ടില്ലെന്നും പരമ്പരയിൽ ഇനിയും മത്സരങ്ങൾ ബാക്കിയുണ്ടെന്നും ഇംഗ്ലണ്ട് നായകൻ ജോ റൂട്ട്. ‘ഇന്ത്യ മികച്ച കളിയാണ് പുറത്തെടുത്തത്. ഒരു നായകനെന്ന നിലയിൽ ഈ തോൽവിയുടെ ഭാരം എന്റെ തോളിലാണെന്നാണ് ഞാൻ കരുതുന്നത്. ലോർഡ്സിൽ അവസാന ദിവസത്തെ കടമ്പ കടക്കുവാൻ സാധിക്കാത്തതിൽ നിരാശയുണ്ട്. എന്നാൽ കളി അവസാനിച്ചിട്ടില്ല. പരമ്പരയിൽ ഇനിയും കളി ബാക്കിയുണ്ടെന്ന് ഓർക്കണം’.

Read Also:- 547 ദിവസങ്ങൾക്കൊടുവിൽ ഗോൾ വരൾച്ചയ്ക്ക് അന്ത്യം കുറിച്ച് ഒസിൽ

‘വിജയം സ്വന്തമാക്കാനാകുമെന്ന അതിശക്തമായ സാഹചര്യത്തിൽ നിന്നാണ് ഇംഗ്ലണ്ട് തോൽവിയിലേക്ക് വീണത്. ഷാമിയുടെയും ബുംറയുടെയും കൂട്ടുക്കെട്ടാണ് കളി മാറ്റിയത്. അത് നന്നായി തന്ത്രപരമായി കൈകാര്യം ചെയ്തുവെന്ന് ഞാൻ കരുതുന്നില്ല. അത് ഞങ്ങളെ ബുദ്ധിമുട്ടേറിയ അവസ്ഥയിൽ എത്തിച്ചു. പരിഭ്രാന്തരാകാതെ ഇരിക്കുകയാണ് പ്രധാനം. ശക്തമായ ടീമാണ് ഇംഗ്ലണ്ട്, മികച്ച തിരിച്ചുവരവ് നടത്തുവാൻ ടീമിനാകും’ റൂട്ട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button