KeralaLatest NewsNews

കേരളത്തിലും താലിബാനിസം പേറുന്നവര്‍ ഉണ്ട്: ഇന്ത്യ ഭരിക്കുന്നത് നരേന്ദ്ര മോദിയാണെന്ന് ഓര്‍മ്മിപ്പിച്ച് ബീഗം ആശാ ഷെറിന്‍

തിരുവനന്തപുരം: കേരളത്തിലും താലിബാനിസം പേറി നടക്കുന്നവരുണ്ടെന്ന് ബീഗം ആശാ ഷെറിന്‍. മുന്‍ മന്ത്രി ഡോ.എം.കെ മുനീര്‍ താലിബാനെതിരെ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് താഴെ ഇത്തരക്കാര്‍ പരസ്യമായി കമന്റ് ചെയ്തിട്ടുണ്ടെന്ന് ബീഗം ആശാ ഷെറിന്‍ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലാണ് ബീഗത്തിന്റെ പ്രതികരണം.

Also Read: ഇത് കേട്ടിട്ട് എനിക്ക് പൊട്ടിച്ചിരിക്കാൻ തോന്നുന്നു: സ്ത്രീകളുടെ അവകാശങ്ങളെപ്പറ്റിയുള്ള ചോദ്യത്തെ പരിഹസിച്ച് താലിബാൻ

‘നമ്മുടെ കൊച്ചു കേരളത്തിലും താലിബാനിസം പേറുന്നവര്‍ ഉണ്ട്. പഴയ മന്ത്രി മുനീര്‍ താലിബാനെ വിമര്‍ശിച്ചു കൊണ്ടൊരു പോസ്റ്റ് ഇട്ടു. ആ പോസ്റ്റിന്റെ കമന്റ്‌സ് നോക്കിയാല്‍ മാത്രം മതി, എല്ലാത്തിനെയും കൂടെ താലിബാനില്‍ അങ്ങ് കയറ്റി വിട്ടേക്കണം. അല്ലെങ്കില്‍ ഈ കൊച്ചു കേരളത്തെ കാര്‍ന്നു തിന്നും ഈ ക്യാന്‍സര്‍’ – ബീഗം ആശാ ഷെറിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അഫ്ഗാനിസ്താനും ഇന്ത്യയും തമ്മില്‍ വലിയ ദൂരമില്ലെന്നും താലിബാനിസം പടര്‍ന്നു കയറാന്‍ വലിയ സമയമൊന്നും വേണ്ടെന്നും ബീഗം ആശാ ഷെറിന്‍ പറഞ്ഞു. ശക്തനായ ഭരണാധികാരിയാണ് ഇന്ത്യ ഭരിക്കുന്നത് എന്നതിനാല്‍ താലിബാന് ഭയമാണെന്നും കേന്ദ്രത്തിലുള്ളത് മിടുക്കരാണെന്നും ബീഗം ആശാ ഷെറിന്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button