Latest NewsCricketNewsSports

ലോർഡ്സിലെ തോൽവിയ്ക്ക് പിന്നാലെ ഇംഗ്ലണ്ടിന് വീണ്ടും തിരിച്ചടി: സൂപ്പർതാരം പുറത്ത്

ലോർഡ്സ്: ലോർഡ്സ് ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്കെതിരെ 151 റൺസിന്റെ വമ്പൻ തോൽവി വഴങ്ങിയതിനു പിന്നാലെ ഇംഗ്ലണ്ടിന് മറ്റൊരു തിരിച്ചടികൂടി. രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റ പേസർ മാർക്ക് വുഡ് മൂന്നാം ടെസ്റ്റ് മത്സരത്തിൽ കളിച്ചേക്കില്ലെന്നാണ് സൂചന.

രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം ഫീൽഡ് ചെയ്യുന്നതിനിടെയായിരുന്നു മാർക്ക് വുഡിന് പരിക്കേറ്റത്. ബൗണ്ടറി രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ താരം പരസ്യ ഹോർഡിങ്ങിലേക്ക് വീഴുകയായിരുന്നു. എന്നാൽ രണ്ടാം ടെസ്റ്റിന്റെ അവസാന ദിനം പരിക്കിന്റെ പ്രശ്നങ്ങളൊന്നുമില്ലാതെ താരം പന്തെറിഞ്ഞിരുന്നു.

Read Also:- മെസിയുടെ കൂടുമാറ്റം റൊണാൾഡോയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു: ഇനി ലക്ഷ്യം മാഞ്ചസ്റ്റർ സിറ്റി

ഇടയ്ക്കിടെ താരം മൈതാനം വിട്ട് കൈയ്ക്ക് ചൂട് പിടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഹെഡിംഗ്ലിയിൽ നടക്കാനിരിക്കുന്ന മൂന്നാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ പരിക്കേറ്റ വുഡിനെ ടീമിൽ ഉൾപ്പെടുത്താൻ സാധ്യതയില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button