CricketLatest NewsNewsSports

ഇത്തരം ചെറിയ പോരാട്ടങ്ങളെ ഞങ്ങൾ ഭയപ്പെടുന്നില്ല: സിൽവർവുഡ്

മാഞ്ചസ്റ്റർ: ലോർഡ്സിലെ ഏറെ സംഭവബഹുലമായ ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് മത്സരത്തെ കുറിച്ച് പ്രതികരണവുമായി ഇംഗ്ലീഷ് ടീമിന്റെ മുഖ്യ പരിശീലകൻ ക്രിസ് സിൽവർവുഡ്. തോൽവിയിൽ തങ്ങൾ നിരാശരാണെന്നും എന്നാൽ ഇത്തരം ചെറിയ പോരാട്ടങ്ങളെ തങ്ങൾ ഭയപ്പെടുന്നില്ലെന്നും സിൽവർവുഡ് പറഞ്ഞു.

‘ഇത്തരം ചെറിയ പോരാട്ടങ്ങളെ ഞങ്ങൾ ഭയപ്പെടുന്നില്ല. അവർ ഞങ്ങളെ പ്രകോപിപ്പിക്കുന്നു. അപ്പോൾ ഞങ്ങളത് തിരിച്ചും ചെയ്യുന്നു. ഫലത്തിൽ ഞങ്ങൾ നിരാശരാണ്. പക്ഷേ ഇതൊരു മികച്ച മത്സരമായിരുന്നു. അവരുടെ രാജ്യത്തെ പ്രതിനിധീകരിക്കുന്ന രണ്ട് അഭിമാനികളായ കളിക്കാരിൽ നിന്നുള്ള വികാരങ്ങൾ അവിടെ ചെറിയ തോതിൽ തീ ഉയർത്തി’

Read Also:- ഇനിയും എന്റെ ജോലിയിലും കരിയറിലും ശ്രദ്ധ നൽകി മുന്നോട്ടുപോകും, മറ്റെല്ലാം വെറും വർത്തമാനങ്ങൾ മാത്രം: ക്രിസ്റ്റ്യാനോ

‘മത്സരത്തിൽ വികാരങ്ങൾ ഉയർന്നു, അതിൽ സംശയവുമില്ല. ആ ആദ്യ ഇന്നിംഗ്സിൽ അവർ ജിമ്മിയെ ലക്ഷ്യമാക്കി. ഞങ്ങളും കഠിനമായി തിരിച്ചടിച്ച് മത്സരത്തിൽ ആധിപത്യം നേടാൻ ശ്രമിച്ചു. എന്നാൽ വാലറ്റത്ത് തിരിച്ചടി നേരിട്ടു. ഞങ്ങൾ അതിൽ നിന്ന് പഠിക്കും’ സിൽവർവുഡ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button