Latest NewsKeralaNattuvarthaCarsNewsIndiaAutomobile

ഇനി ഏതുതരം പെട്രോൾ, ഡീസൽ വാഹനങ്ങളും കുറഞ്ഞ ചിലവിൽ ആർടിഒ അംഗീകാരത്തോടെ ഇലട്രിക് ആക്കാം

നിലവിൽ പോളോ, ബീറ്റ്, സ്വിഫ്റ്റ് എന്നിവയിൽ ഉപയോഗിക്കാൻ സാധിക്കും

മുംബൈ: ഇനി ഏതുതരം പെട്രോൾ, ഡീസൽ വാഹനങ്ങളും കുറഞ്ഞ ചിലവിൽ ഇലട്രിക് ആക്കാം. പുണെ ആസ്​ഥാനമായി പ്രവർത്തിക്കുന്ന നോർത്ത്​ വേ മോട്ടോർസ്​പോർട്ട് പുറത്തിറക്കുന്ന ​ ഇ.വി കിറ്റുകൾ ഉപയോഗിച്ചാണ് ഇത് സാധ്യമാകുന്നത്. ഇലക്ട്രിക് കൺവേർഷൻ കിറ്റിന്റെ ഏകദേശ വില ആറ്​​ ലക്ഷം രൂപയാണ്​.

കാറുകൾ, കാരിയേജ്​ വാഹനങ്ങൾ തുടങ്ങിയവക്കെല്ലാം ഇ.വി കിറ്റുകൾ നോർത്ത്​ വേ നിർമിക്കുന്നുണ്ട്​. ഇവ റോഡ് നിയമങ്ങൾക്ക്​ വിധേയവും മാറ്റംവരുത്തിയ വാഹനത്തിന്റെ ആർസിക്ക് ആർടിഒയിൽ നിന്ന് അംഗീകാരം ലഭിക്കുന്നതുമാണ്. നോർത്ത്​ വേയുടെ സെഡാനുകൾക്കുള്ള കിറ്റ് നിലവിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമായ മിക്ക സെഡാനുകളിലും ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്ന പ്ലഗ് ആൻഡ് പ്ലേ കിറ്റാണ്.

പീഡന പരാതി ഒതുക്കി തീർക്കുന്നത് സ്ത്രീപീഡനത്തെ സഹായിക്കുന്നതിന് തുല്യം; മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി ചെന്നിത്തല

സെഡാനുകൾക്കായി രണ്ട് തരം കിറ്റുകൾ ലഭ്യമാണ്. ഒറ്റ ചാർജിൽ 120 കിലോമീറ്റർ റേഞ്ച്​ ലഭിക്കുന്ന ആദ്യ കിറ്റിൽ സാധാരണ സോക്കറ്റിലൂടെ ചാർജ് ചെയ്യാൻ അഞ്ച് മുതൽ ആറ് മണിക്കൂർ വേണ്ടിവരും. രണ്ടാമത്തെ കിറ്റിൽ​ വലിയ ബാറ്ററി പായ്ക്ക് ഉപയോഗിക്കുന്നതിനാൽ ഫുൾ ചാർജിൽ 250 കിലോമീറ്റർ വരെ പോകാനാകും. എന്നാൽ വാഹനം പൂർണ്ണമായി ചാർജ് ചെയ്യാൻ ഏകദേശം 8-10 മണിക്കൂർ വേണ്ടിവരും.

സ്റ്റാൻഡേർഡ് ഹാച്ച്ബാക്കുകളെ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റാൻ ഉപയോഗിക്കാവുന്ന ഒരു കോംപാക്​ട്​ സീരീസും കമ്പനി പുറത്തിറക്കുന്നുണ്ട്. ഈ കിറ്റ് നിലവിൽ പോളോ, ബീറ്റ്, സ്വിഫ്റ്റ് എന്നിവയിൽ ഉപയോഗിക്കാൻ സാധിക്കും. ഫുൾ ചാർജിൽ ഇവയ്ക്ക് 120 കിലോമീറ്റർ റേഞ്ച്​ ലഭിക്കും. പൂർണ ചാർജിൽ 500 കിലോമീറ്റർ റേഞ്ച്​ തരാൻ കഴിയുന്ന മറ്റൊരു കിറ്റിന്റെ പരീക്ഷണത്തിലാണ്​ ​ കമ്പനി. ഇവ എർട്ടിഗ പോലെയുള്ള സേവന സീറ്ററുകളിൽ ഉപയോഗിക്കാൻ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button