KeralaLatest NewsNews

മൂത്രനാളി അടഞ്ഞു, രക്തസ്രാവവും ഉണ്ട്: ലിംഗമാറ്റ ശസ്ത്രക്രിയയുടെ വീഴ്ചയ്ക്ക് ഇരയായി മറ്റൊരു ട്രാൻസ്ജെൻ‍ഡർ

ആലപ്പുഴ : ലിംഗമാറ്റ ശസ്ത്രക്രിയയെ തുടർന്ന് ട്രാൻസ്ജെൻ‍ഡർ യുവതിയുടെ ജീവിതം ദുരിതത്തിൽ. കൊല്ലം പുനലൂർ സ്വദേശി നന്ദന സുരേഷ് ആണ് ലിംഗമാറ്റ ശസ്ത്രക്രിയയിലെ അപാകത മൂലം ദുരിതത്തിലായത്. രണ്ട് വർഷം മുമ്പ് മധുരയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് നന്ദന ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. എന്നാൽ ഇത് പൂർണ്ണ പരാജയത്തിലാണ് അവസാനിച്ചത്.

Read Also  :  10 ജില്ലകളിൽ പടർന്ന് കിടക്കുന്ന പെൺപട: ചാവേർ സംഘം? ഏതു സമയത്തും റെഡിയായിരിക്കാൻ നിർദേശം, യുവതികൾ അറസ്റ്റിലാകുമ്പോൾ

മൂത്രമൊഴിക്കാൻ പോലും [ആവാത്ത സ്ഥിതിയാണ്. മൂത്രനാളി അടഞ്ഞുപോയതിനാൽ സേഫ്റ്റി പിൻ ഉപയോഗിച്ച് കുത്തിയാണ് ഇപ്പോൾ പ്രാഥമിക കൃത്യം നിർവഹിക്കുന്നതെന്നാണ് നന്ദന പറയുന്നത്. ആരോഗ്യസ്ഥിതി വളരെ മോശമാണ്. തുടർച്ചയായി രക്തസ്രാവവും ഉണ്ട്. ലിംഗമാറ്റ ശസ്ത്രക്രിയയുടെ സർട്ടിഫിക്കറ്റോ മറ്റ് വിവരങ്ങൾ പോലും ആശുപത്രി നൽകുന്നില്ലെന്നും നന്ദന പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button