KeralaLatest NewsNews

‘ഞങ്ങളെ അന്‍വര്‍ക്കാനെ വിട്ടു തരൂ’: സിയെറ ലിയോണ്‍ പ്രസിഡന്‍റിന്‍റെ ഫേസ്ബുക്ക് പേജില്‍ പൊങ്കാലയുമായി മലയാളികൾ

ബിസിനസ് ആവശ്യാര്‍ത്ഥം ആഫ്രിക്കയിലെ സിയെറ ലിയോണിലാണ് പി.വി അന്‍വര്‍ നിലവിലുള്ളത്.

നിലമ്പൂര്‍: നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍റിനെ കാണാനില്ലെന്ന പരാതിയുമായി മണ്ഡലത്തിലെ യുഡിഎഫ് പ്രവർത്തർ രംഗത്തെത്തിയത് വാർത്തയായിരുന്നു. മണ്ഡലത്തില്‍ നിന്നും അപ്രത്യക്ഷനായ അൻവറിനെ തിരികെ ചോദിച്ചു സിയെറ ലിയോണ്‍ പ്രസിഡന്‍റിന്‍റെ ഫേസ്ബുക്ക് പേജില്‍ ‘പൊങ്കാല’യുമായി എത്തിയിരിക്കുകയാണ് മലയാളികൾ . ബിസിനസ് ആവശ്യാര്‍ത്ഥം ആഫ്രിക്കയിലെ സിയെറ ലിയോണിലാണ് പി.വി അന്‍വര്‍ നിലവിലുള്ളത്.

read also: യു.എസിന്റെ പൂര്‍ണ പിന്മാറ്റം കാത്ത് താലിബാന്‍ : അഫ്ഗാനില്‍ എന്തും സംഭവിക്കാമെന്ന ഭീതിയില്‍ ജനങ്ങള്‍

‘ഞങ്ങളെ അമ്ബൂക്കാനെ വിട്ട് തരൂ’, ‘ഞങ്ങളെ അന്‍വര്‍ക്കാനെ വിട്ടു തരൂ, Where’s our PV anvar’, ‘അമ്ബര്‍ക്കാനെ തിരികെ കയറ്റി വിടൂ..’ തുടങ്ങി മലയാളത്തിലും ഇംഗ്ളീഷിലുമുള്ള പരിഹാസ കമന്‍റുകളാണ് സിയെറ ലിയോണ്‍ പ്രസിഡന്‍റിന്‍റെ ഫേസ്ബുക്ക് നിറയെ. ഇംഗ്ലീഷില്‍ അടക്കം എഴുതിയ കമന്‍റുകള്‍ക്ക് പിന്നില്‍ യു.ഡി.എഫ് സൈബര്‍ പ്രവര്‍ത്തകരാണ്. പി.വി അന്‍വര്‍ എം.എല്‍.എയുടെ പഴയ വിവാദ പരാമര്‍ശമായ ‘ജപ്പാനില്‍ മഴ പെയ്യുന്നത് കേരളത്തിലെ കാര്‍മേഘം കൊണ്ട്’ എന്നിങ്ങനെയുള്ള കാര്യങ്ങളും കമന്റുകളിൽ നിറയുന്നുണ്ട്.

ബിസിനസ് ആവശ്യാര്‍ത്ഥം ആഫ്രിക്കയിലുള്ള പി.വി അന്‍വര്‍ കോവിഡ് സാഹചര്യം നില നില്‍ക്കുന്നതിനാല്‍ ഉടനെയൊന്നും മണ്ഡലത്തില്‍ തിരിച്ചെത്തില്ലെന്നാണ് ലഭിക്കുന്ന വിവരം. നിയമസഭാ സമ്മേളനത്തിലടക്കം പങ്കെടുക്കാത്ത പി.വി അന്‍വര്‍ തിരികെ എത്തണമെന്നാണ് വിമർശകരുടെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button