KeralaLatest NewsNews

ജനാധിപത്യ അവകാശങ്ങൾ ഹനിക്കപ്പെട്ട അഫ്ഗാൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ളതാണ് ഇത്തവണത്തെ ഓണം: ശശി തരൂർ

പാലക്കാട്: ജനാധിപത്യ അവകാശങ്ങൾ ഹനിക്കപ്പെട്ട അഫ്ഗാൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുള്ളതാണ് ഇത്തവണത്തെ ഓണമെന്ന് ശശി തരൂർ. കഴിഞ്ഞ 20 വർഷത്തോളം അഫ്ഗാൻ ജനത വളരെ നല്ല രീതിയിലുള്ള ജീവിത സാഹചര്യം പുലർത്തി വന്നിരുന്നു. പക്ഷെ നിലവിൽ സാഹചര്യം മാറി. മതമോ ജാതിയോ നോക്കാതെ എല്ലാ അഭയാർഥികളെയും രക്ഷിക്കുക എന്ന കാഴ്ചപ്പാടാവണം ഇന്ത്യ സ്വീകരിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

Read Also: പീഡന പരാതി ഒതുക്കി തീർക്കുന്നത് സ്ത്രീപീഡനത്തെ സഹായിക്കുന്നതിന് തുല്യം; മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി ചെന്നിത്തല

പാലക്കാട് മുണ്ടാരത്ത് എലവഞ്ചേരിക്കടുത്തെ തറവാട്ട് വീട്ടിലാണ് ഇത്തവണ ശശി തരൂരിന്റെ ഓണാഘോഷം. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം ഓണാഘോഷത്തിനായി തറവാട്ടിലെത്തിയത്. ഏത് സ്ഥലത്തായിരുന്നാലും ഓണം ആഘോഷിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ന്യൂയോർക്ക് ഐക്യരാഷ്ര സഭയിൽ പ്രതിനിധിയായിരിക്കവേ വിയന്നയിലും ജനീവയിലെയും നടന്ന ഓണാഘോഷ പരിപാടികളെ കുറിച്ചുള്ള ഓർമ്മകളെ കുറിച്ച് അദ്ദേഹം പറഞ്ഞു. കുടുംബത്തോടൊപ്പമാണ് പുത്തരി ചടങ്ങ് ആഘോഷിച്ചിട്ടുള്ളതെന്നും പുത്തരിയൂണിന് നേതൃത്വം കൊടുത്തതിനെ കുറിച്ചുള്ള ഓർമ്മകളും അദ്ദേഹം പങ്കുവെച്ചു.

Read Also: സൈഡസ്‌ കാഡിലയുടെ സൈകോവ് ഡി വാക്സിന് അനുമതി: ശുപാർശ നൽകി വിദഗ്ധ സമിതി

shortlink

Related Articles

Post Your Comments

Related Articles


Back to top button