Latest NewsIndia

തൃണമൂലിന്റെ തെ​ര​ഞ്ഞെ​ടു​പ്പ് വിജയത്തെ തുടർന്നുള്ള അ​ക്ര​മ, ബലാത്സംഗങ്ങൾ : അ​ന്വേ​ഷിക്കുന്നത് സി.ബി.ഐയുടെ 25 അംഗ സംഘം

കൊ​ല​പാ​ത​കം, ബ​ലാ​ത്സം​ഗം, സ്​​ത്രീ​ക​ള്‍​ക്കെ​തി​രെ​യു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ്​ സി.​ബി.​ഐ അ​ന്വേ​ഷി​ക്കു​ക.

കൊ​ല്‍​ക്ക​ത്ത: പ​ശ്ചി​മ​ ബം​ഗാ​ള്‍ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്​​ ശേ​ഷം ന​ട​ന്ന അ​ക്ര​മ​സം​ഭ​വ​ങ്ങ​ള്‍ സി.​ബി.​ഐ അ​ന്വേ​ഷണം തുടങ്ങി. സി.ബി.ഐയുടെ 25 അംഗ സംഘം നാല് ടീമുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തുക. കൊ​ല​പാ​ത​കം, ബ​ലാ​ത്സം​ഗം, സ്​​ത്രീ​ക​ള്‍​ക്കെ​തി​രെ​യു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ്​ സി.​ബി.​ഐ അ​ന്വേ​ഷി​ക്കു​ക. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ത​ല്‍​സ്​​ഥി​തി റി​പ്പോ​ര്‍​ട്ട്​ ആ​റ്​ ആ​ഴ്​​ച​ക​ള്‍​ക്കു​ള്ളി​ല്‍ കോ​ട​തി​ക്ക്​ സ​മ​ര്‍​പ്പി​ക്ക​ണം.

ബം​ഗാ​ള്‍ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്​​ ശേ​ഷം ന​ട​ന്ന അ​ക്ര​മ​സം​ഭ​വ​ങ്ങ​ള്‍ സി.​ബി.​ഐ അ​ന്വേ​ഷി​ക്കാ​ന്‍ ഇന്നലെയാണ്​ കോ​ല്‍​ക്ക​ത്ത ഹൈ​ക്കോ​ട​തി ആ​ക്​​ടി​ങ്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ രാ​ജേ​ഷ്​ ബി​ന്ദാ​ല്‍ ഉ​ത്ത​ര​വി​ട്ടത്. നി​ല​വി​ല്‍ ഇ​ത്ത​രം കേ​സ്​ അ​ന്വേ​ഷി​ക്കു​ന്ന ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍, സം​സ്​​ഥാ​ന സ​ര്‍​ക്കാ​ര്‍ തു​ട​ങ്ങി​യ ഏ​ജ​ന്‍​സി​ക​ള്‍ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ള്‍ ഉ​ട​ന്‍ സി.​ബി.​ഐ​ക്ക്​ കൈ​മാ​റ​ണം. അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​​ലെ ഇ​ര​ക​ള്‍​ക്ക്​ ന​ഷ്​​ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ സം​സ്​​ഥാ​ന സ​ര്‍​ക്കാ​ര്‍ ഉ​ട​ന്‍ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

ഹൈ​ക്കോ​ട​തി​യു​ടെ നി​ര്‍​ദേ​ശ​മ​നു​സ​രി​ച്ച്‌​ ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീഷ​ന്‍ വ​സ്​​തു​താ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട്​ കോ​ട​തി​ക്ക്​ സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. ക​മ്മീ​ഷ​ന്‍റെ റി​പ്പോ​ര്‍​ട്ട്​ പ​ക്ഷ​പാ​ത​പ​ര​മാ​ണെ​ന്ന സം​സ്​​ഥാ​ന സ​ര്‍​ക്കാ​റിന്‍റെ ആ​രോ​പ​ണം കോ​ട​തി ത​ള്ളി. മ​റ്റ്​ അ​ക്ര​മ​സം​ഭ​വ​ങ്ങ​ള്‍ ​ഹൈ​കോ​ട​തി നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്കും. സു​മ​ന്‍ ബ​ല സാ​ഹൂ, സൗ​മ​ന്‍ മി​ത്ര, ര​ണ്‍​ബീ​ര്‍ കു​മാ​ര്‍ എ​ന്നീ ഐ.​പി.​എ​സ്​ ഓ​ഫി​സ​ര്‍​മാ​ര്‍ ആ​യി​രി​ക്കും ഈ ​സം​ഘ​ത്തെ ന​യി​ക്കു​ക. സു​പ്രീം​കോ​ട​തി റി​ട്ട. ജ​ഡ്​​ജി ഈ ​അന്വേഷ​ണം നി​രീ​ക്ഷി​ക്കും. ഒ​ക്​​ടോ​ബ​ര്‍ 24നാണ് ഹൈക്കോടതി​ ​കേ​സ്​ വീ​ണ്ടും പ​രി​ഗ​ണി​ക്കുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button