Latest NewsNewsInternational

താലിബാൻ അധികാരം സ്ഥാപിച്ച പ്രദേശങ്ങൾ പിടിച്ചെടുത്ത് ജനങ്ങൾ : 40 ഓളം താലിബാൻ ഭീകരരെ കൊലപ്പെടുത്തി

കാബൂൾ : താലിബാൻ അധികാരം സ്ഥാപിച്ച പ്രദേശങ്ങൾ പിടിച്ചെടുത്ത് അഫ്ഗാൻ ജനങ്ങൾ. 40 ഓളം താലിബാൻ ഭീകരരെ കൊലപ്പെടുത്തിയാണ് ജനങ്ങളുടെ പ്രദേശങ്ങൾ പിടിച്ചെടുത്തത്. 15 ഓളം പേർക്ക് പരിക്കേറ്റു. ബഗ്ലാനിലുള്ള പോൾ ഇ ഹെസാർ, ദേ സലാഹ, ഖാസൻ എന്നീ ജില്ലകളാണ് പബ്ലിക് റസിസ്റ്റൻസ് ഫോഴ്‌സ് പിടിച്ചെടുത്തു എന്നാണ് റിപ്പോർട്ട്. ജനങ്ങളുടെ നേതൃത്വത്തിലുള്ള സായുധ സംഘവും താലിബാൻ ഭീകരരും തമ്മിലാണ് ഏറ്റുമുട്ടലുമുണ്ടായത്.

Read Also : പുതുക്കിയ ‘ജനസംഖ്യ കുടുംബാസൂത്രണനിയമം’ പാസാക്കി ചൈന 

അതേസമയം താലിബാന്റെ വെബ്‌സൈറ്റുകൾ ഇന്റർനെറ്റിൽ നിന്നും അപ്രത്യക്ഷമായി എന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. അഞ്ച് വിവിധ ഭാഷകളിലായി താലിബാൻ നിയന്ത്രണത്തിലുണ്ടായിരുന്ന വെബ്‌സൈറ്റുകളാണ് കാണാതായത്.

യുഎസ് സൈനിക മാറ്റത്തിന് പിന്നാലെയാണ് താലിബാൻ ഭീകരർ അഫ്ഗാൻ സൈന്യത്തെ കീഴ്‌പ്പെടുത്തിക്കൊണ്ട് രാജ്യം പിടിച്ചെടുത്തത്. തുടർന്ന് രാജ്യത്തെ നിരവധി പ്രവിശ്യകളിൽ അവർ അധികാരം സ്ഥാപിക്കുകയായിരുന്നു. എന്നാൽ അഫ്ഗാനിലെ ജനങ്ങൾ ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button