Latest NewsIndiaNews

നരേന്ദ്രമോദിയെ താഴെയിറക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന് സോണിയ ഗാന്ധി

ന്യൂഡൽഹി : 2024ലെ പൊതുതെരഞ്ഞെടുപ്പിൽ നരേന്ദ്രമോദിയെ താഴെയിറക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി. പ്രതിപക്ഷ പാർട്ടികളുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് സോണിയ ഗാന്ധിയുടെ അഭ്യർത്ഥന.

Read Also : ക്ഷേത്രപ്രദക്ഷിണം ചെയ്യുമ്പോൾ ഈ പ്രധാനപ്പെട്ട കാര്യങ്ങള്‍ ശ്രദ്ധിക്കണം 

2024ലെ തെരഞ്ഞെടുപ്പ് ഒരു വെല്ലുവിളിയാണ്. വിജയമാകണം ആത്യന്തികലക്ഷ്യം. ഒരുമിച്ച് നിന്നാൽ അതിന് കഴിയും. ഐക്യപ്പെട്ട് പ്രവർത്തിക്കുകയല്ലാതെ മറ്റു വഴികളില്ല. നമുക്കെല്ലാവർക്കുമുള്ള ചില നിർബന്ധങ്ങൾ മാറ്റിവക്കണമെന്നും രാജ്യത്തിന്റെ താത്പര്യത്തിനൊപ്പം നിൽക്കണമെന്നും സോണിയ അഭ്യർത്ഥിച്ചു.

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, എൻസിപി അദ്ധ്യക്ഷൻ ശരത് പവാർ, ആർജെഡി നേതാവ് തേജസ്വി യാദവ്, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയ പ്രതിപക്ഷ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button