KeralaMollywoodLatest NewsNewsEntertainment

എന്റെ കുഞ്ഞിന് ഒരു ഓണയുരുള കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല, അതിന് മുൻപ് അവള്‍ പോയി: വേദനയോടെ സുരേഷ് ഗോപി

അന്ന് ഓണത്തിന് എന്നെ അവര്‍ വീട്ടിലേക്ക് അയച്ചില്ല

മലയാളത്തിന്റെ പ്രിയതരമാണ് സുരേഷ് ഗോപി. ഒരു കാലാകരനെന്നതില്‍ ഉപരി മികച്ച ഒരു പൊതുപ്രവര്‍ത്തന്‍ കൂടിയായ സുരേഷ് ഗോപി മറക്കാനാവാത്ത ഓണ ഓര്‍മ്മകൾ പങ്കുവയ്ക്കുകയാണ് ഇപ്പോൾ. . ഇന്ത്യ ടുഡേ മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസുതുറന്നത്.

ഓണത്തിന് മറക്കാനാവാത്ത ഒരു അനുഭവത്തെക്കുറിച്ചാണ് സുരേഷ് ഗോപി പറഞ്ഞത്. 1991ൽ നടന്ന ഒരു സംഭവമാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ‘ഒരു സിനിമ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് കോഴിക്കോട്ടായിരുന്നു. ചിത്രത്തില്‍ ഞാനായിരുന്നു നായകന്‍. ചിത്രത്തിന്റെ സംവിധായകന്‍ തമ്ബി കണ്ണന്താനം ആയിരുന്നു. എന്റെ ഗുരു ആണ് അദ്ദേഹം. അന്ന് ഓണത്തിന് എന്നെ അവര്‍ വീട്ടിലേക്ക് അയച്ചില്ല. കടലോരകാറ്റ് എന്ന സിനിമയായിരുന്നു അന്ന് ഷൂട്ട് ചെയ്തത്. പകല്‍ എടുക്കേണ്ട ഒരു ഫൈറ്റ് സീന്‍ മഴ പെയ്താല്‍ എടുക്കാന്‍ സാധിക്കില്ല. അങ്ങനെ വന്നാല്‍ ഇന്റീരിയറില്‍ നിന്നും എടുക്കേണ്ട എന്റെ ഫൈറ്റ് എടുക്കണം. അതിനായി എന്നെ സ്റ്റാന്റ് ബൈ ആയി നിര്‍ത്തി. അന്ന് ഞാന്‍ അവരോട് പറഞ്ഞു. എനിക്ക് ഒരു മോള്‍ ജനിച്ച വര്‍ഷമാണ്. അവളുടെ ആദ്യത്തെ ഓണമാണ്. അവളുടെ ചോറൂണും കഴിഞ്ഞിരുന്നു. അവള്‍ക്ക് ഒരു ഉരുള ചോറൂണ് കൊടുക്കേണ്ടെ. ഓണത്തിന് പോകാതിരുന്നാല്‍ അത് കൊടുക്കാന്‍ കഴിയില്ലല്ലോ.’

read also: നഷ്ടപ്പെട്ടവർക്ക് വായ്ക്കരി ഇടാന്‍ കൂടി എത്താൻ പറ്റാത്ത എന്നെ പോലുള്ളവരുടേത് കൂടിയാണ് ഓണം ; അഭയ ഹിരണ്‍മയി

ഈ സംഭവം ഓര്‍ത്തിരിക്കാന്‍ ഒരു കാരണവുമുണ്ട്. തൊട്ടടുത്ത ഓണം ഉണ്ണാന്‍ മകള്‍ ലക്ഷ്മി ഉണ്ടായില്ല. അതാണ് തന്റെ ഏറ്റവും വലിയ വേദനയെന്ന് സുരേഷ് ഗോപി പറയുന്നു.’ എന്റെ കുഞ്ഞിന് ഒരു ഓണയുരുള കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. അതിന് മുമ്പ് അവള്‍ പോയി. അവള്‍ക്കുള്ള ഉരുള എനിക്ക് അവര്‍ നിഷേധിച്ചതാണ്’- സുരേഷ് ഗോപി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button