Latest NewsNewsInternational

ഐഎസ് തലവനെ കൊലപ്പെടുത്തി താലിബാൻ: തടവറയിൽ നിന്ന് മോചിപ്പിച്ച നിമിഷ ഫാത്തിമ അടക്കമുള്ള സ്ത്രീകളെ മാറ്റിയതെങ്ങോട്ട്?

കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ താലിബാന്റെ വിളയാട്ടമാണ്. കാബൂൾ അടക്കമുള്ള പ്രവിശ്യകളിലെ ജയിലുകളിൽ തടവിൽ കഴിയുകയായിരുന്ന ഐഎസ് ഭീകരരെയും മറ്റ് തീവ്രവാദികളെയും താലിബാൻ മോചിപ്പിച്ചിരുന്നു. ഇക്കൂട്ടത്തിൽ ഐ.എസിൽ ചേർന്ന് ഒടുവിൽ യു.എസ് സൈന്യത്തിന് മുന്നിൽ കീഴടങ്ങിയ മലയാളികളായ നിമിഷ ഫാത്തിമയും കൂട്ടരുമുണ്ട്. ഇവരെ താലിബാൻ എന്ത് ചെയ്യുമെന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണങ്ങൾ ഉണ്ടായിട്ടില്ല.

ഇതിനിടയിൽ, ഐഎസ് നേതാവും മുൻ തെക്കനേഷ്യൻ തലവനുമായ ഉമർ ഖൊറസാനിയെ താലിബാൻ കൊലപ്പെടുത്തിയെന്ന വാർത്തയാണ് പുറത്തുവരുന്നത്. മൗലവി സിയ ഉൾ ഹഖ് എന്നും അറിയപ്പെട്ടിരുന്ന ഖൊറസാനി അഫ്ഗാനിലെ പുലെ ചർഖി ജയിലിൽ തടവിലായിരുന്നു. ഇവിടുന്ന് ഇയാളെ പിടിച്ചാണ് കൊലപ്പെടുത്തിയത്. നിലവിൽ ഐഎസും താലിബാനും തമ്മിൽ അത്ര നല്ല ബന്ധമല്ല ഉള്ളത്. താലിബാൻ നേതൃത്വത്തെ അംഗീകരിക്കാൻ തയ്യാറാകാതിരുന്ന ഐഎസിനുള്ള മറുപടിയാണ് ഖൊറാസാനിയുടെ കൊലപാതകം.

Also Read:കുടുംബത്തോടൊപ്പം ഓണം ആഘോഷിച്ച് താരങ്ങൾ: ചിത്രങ്ങൾ കാണാം

ഇതോടെ, ഐ.എസ് തലവന് പോലും രക്ഷയില്ലാത്ത സ്ഥിതിയാണ് കാബൂളിൽ എങ്കിൽ ഐ.എസിൽ ചേർന്ന് തടവിൽ കഴിയുകയായിരുന്ന നിമിഷ ഫാത്തിമ അടക്കമുള്ള തടവുകാരുടെ വിധിയെന്താകുമെന്ന ചർച്ചയും കേരളത്തിൽ നടക്കുന്നുണ്ട്. ഇവരെ തടവറയിൽ നിന്നും മോചിപ്പിച്ചിട്ട് ദിവസങ്ങളായെങ്കിലും ഇവരെ എവിടേക്കാണ് മാറ്റിയതെന്ന് വ്യക്തമല്ല. സ്ത്രീകളെ മാത്രം മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് പുറത്തുവരുന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ഇവരെ ആരോഗ്യ പ്രവർത്തകരായി താലിബാൻ കൂടെ കൂട്ടുമെന്നും തങ്ങളുടെ ലൈംഗിക അടിമകളാക്കി മാറ്റുമെന്നും സൂചനകൾ വന്നിരുന്നു.

കൊല്ലപ്പെട്ടയാളെ കൂടാതെ 2000 ഐഎസ് ഭീകരർ അഫ്ഗാനിലുണ്ടെന്നാണു കണക്ക്. അടുത്തിടെയായി വിവിധ ആക്രമണങ്ങളിൽ ഇവരിൽ കുറെപ്പേർ കൊല്ലപ്പെട്ടു. കുറേപ്പേർ പിടിയിലുമായി. ഐഎസ് – താലിബാൻ കുടിപ്പക അധികം കാലം ഉണ്ടാകില്ലെന്നും ഭീകരർ തമ്മിൽ എന്നായാലും ഒന്നിക്കുമെന്നും വിദഗ്ധർ നിരീക്ഷിക്കുന്നു. ഒസാമ ബിൻ ലാദന്റെ മരണത്തോടെ ശക്തി ക്ഷയിച്ച അൽഖ്വയ്ദ തിരിച്ചുവരാൻ തയ്യാറെടുപ്പുകൾ നടത്തുന്നുണ്ടാകുമെന്നും വിലയിരുത്തലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button