Latest NewsNewsInternational

അഫ്ഗാനിസ്താനെ തകർക്കാൻ അനുവദിക്കരുതെന്ന് ആഗോളസമൂഹത്തോട് അപേക്ഷിച്ച് റഷ്യൻ പ്രസിഡന്റ്

മോസ്‌കോ : അഫ്ഗാനിസ്താനെ തകർക്കാൻ അനുവദിക്കരുതെന്ന് ലോകരാജ്യങ്ങളോട് അപേക്ഷിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിൻ. അയൽ രാജ്യങ്ങിൽ നിന്നും അഫ്ഗാനിസ്താനിലേയ്‌ക്ക് ഭീകരർ നുഴഞ്ഞുകയറുന്നത് തടയണമെന്നും പുടിൻ ആവശ്യപ്പെട്ടു. യുദ്ധത്തിൽ തകർന്നടിഞ്ഞ അഫ്ഗാനിസ്താനിൽ വിദേശ നയങ്ങൾ അടിച്ചേൽപ്പിക്കുന്നതിനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.

Read Also : ക്ഷേത്രത്തില്‍ വിവാഹച്ചടങ്ങുകള്‍ക്കിടെ കൂട്ടത്തല്ല് : വീഡിയോ കാണാം 

അഫ്ഗാനിലെ ഭൂരിഭാഗം പ്രവിശ്യയും ഇപ്പോൾ താലിബാന്റെ കീഴിലാണ് ഉള്ളത്. ഇത് യാഥാർത്ഥ്യമാണെന്നും ഈ യാഥാർത്ഥ്യത്തിൽ നിന്നാണ് നാം പ്രവർത്തിക്കേണ്ടത് എന്നും പുടിൻ പറഞ്ഞു. യുഎസ് സൈനിക പിന്മാറ്റത്തിന് പിന്നാലെയാണ് താലിബാൻ ഭീകരർ അഫ്ഗാനിൽ നരനായാട്ട് ആരംഭിച്ചത്. തുടർന്ന് അഫ്ഗാൻ തലസ്ഥാനമുൾപ്പെടെ പിടച്ചടക്കി ഭരണമുറപ്പിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button