Latest NewsIndiaInternational

അഫ്ഗാനില്‍ നിന്ന് 222 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു: കൂടുതൽ വിമാനങ്ങളയക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

രക്ഷാദൗത്യം തുടരുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ന്യൂഡല്‍ഹി: അഫ്ഗാനിസ്താനില്‍ കുടുങ്ങിയ 222 ഇന്ത്യന്‍ പൗരന്മാര്‍ തിരിച്ചെത്തി. തജികിസ്താന്‍ നിന്ന് വ്യോമസേനയുടെയും ഖത്തറില്‍ നിന്ന് എയര്‍ ഇന്ത്യയുടെയും വിമാനങ്ങളിലാണ് ഇവര്‍ എത്തി‍യത്. രക്ഷാദൗത്യം തുടരുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

കാബൂളില്‍ നിന്ന് 87 പേരുമായി ഇന്നലെ പുറപ്പെട്ട വ്യോമസേന വിമാനമാണ് ഇന്ന് ഡല്‍ഹിയിലെത്തിയത്. സംഘത്തില്‍ രണ്ടു നേപ്പാള്‍ പൗരന്മാരും ഉണ്ടെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ കാബൂളില്‍ നിന്ന് വിമാനമാര്‍ഗം 135 പേര്‍ ഖത്തറിലെ ദോഹയിലേക്ക് പോയിരുന്നു. ഇവരെയാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ചത്.

വരും ദിവസങ്ങളില്‍ കൂടുതല്‍ വിമാനങ്ങള്‍ അയച്ച്‌ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള നീക്കത്തിലാണ് വിദേശകാര്യ മന്ത്രാലയം. അതേസമയം ഇന്ത്യക്കാരെ ബന്ദികളാക്കിയെന്ന വാര്‍ത്ത നിഷേധിച്ച്‌ താലിബാന്‍. ഇന്ത്യക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുക മാത്രമാണ് ചെയ്തതെന്ന് താലിബാന്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button