Latest NewsNewsIndia

രക്ഷാബന്ധൻ: മരങ്ങൾക്ക് രാഖി അണിയിച്ച് ബിഹാർ മുഖ്യമന്ത്രി നിതിഷ് കുമാർ

പട്ന: രക്ഷാബന്ധൻ ദിനത്തിൽ പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി ബിഹാർ മുഖ്യമന്ത്രി നിതിഷ് കുമാർ. മരങ്ങളെ രാഖി അണിയിച്ചു കൊണ്ടാണ് അദ്ദേഹം പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത ഓർമ്മിപ്പിച്ചത്.

Read Also: മലബാർ കലാപം: ‘ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമിച്ചു’ സ്പീക്കർ എംബി രാജേഷിന്റെ കോലം കത്തിച്ച് യുവമോർച്ച

ജനങ്ങൾ മുൻകൈയെടുത്ത് വൃക്ഷങ്ങൾ നടുമ്പോൾ ആരോഗ്യമുള്ള പ്രകൃതിയെ നമുക്ക് വാർത്തെടുക്കുവാൻ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി. വരും തലമുറ പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത അറിഞ്ഞിരിക്കണമെന്നും മനുഷ്യൻ സഹജീവികളെ സംരക്ഷിക്കുന്നത് പോലെ തന്നെ മരങ്ങളെയും സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

2012 മുതൽ ബിഹാറിൽ രക്ഷാബന്ധൻ ദിനം ‘വൃക്ഷ് രക്ഷാ ദിവസ്’ ആയാണ് കണക്കാകുന്നത്. മരങ്ങളുടെ ആവശ്യകതയെയും അവയെ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യത്തെയും ഓർമ്മിപ്പിക്കുന്നതിനായാണ് വൃക്ഷ് രക്ഷാ ദിവസ് ആചരിക്കുന്നത്.

Read Also: ഇന്ത്യൻ ഗവണ്മെന്റിന് നന്ദി, ഇന്ത്യയിലെ സഹോദരങ്ങള്‍ ഞങ്ങളെ രക്ഷിച്ചു, കരഞ്ഞുകൊണ്ട് അഫ്ഗാന്‍ യുവതി

shortlink

Related Articles

Post Your Comments

Related Articles


Back to top button