Latest NewsNewsInternational

അഫ്ഗാനിസ്താനിലേക്കുള്ള വിമാനം താത്ക്കാലികമായി നിർത്തിവെച്ചു: അറിയിപ്പുമായി പാകിസ്താൻ

ഇസ്ലാമാബാദ്: അഫ്ഗാനിസ്താനിലേക്കുള്ള വിമാന സർവ്വീസുകൾ താത്ക്കാലികമായി നിർത്തിവെച്ച് പാകിസ്താൻ. വിമാന സർവ്വീസുകൾ നിർത്തിവച്ചന്നെ വിവരം പാകിസ്ഥാൻ അന്താരാഷ്ട്ര എയർലൈൻസാണ് അറിയിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി കാബൂളിലേക്കും തിരിച്ചും സർവീസ് നടത്തിയിരുന്നത് പാകിസ്താൻ അന്താരാഷ്ട്ര എയർലൈൻസ് മാത്രമായിരുന്നു.

Read Also: താലിബാനിൽ നിന്നും മൂന്ന് ജില്ലകൾ തിരിച്ച് പിടിച്ച് അഫ്ഗാൻ സേന, 40 ഭീകരരെ കൊലപ്പെടുത്തി ജനങ്ങൾ

കാബൂളിലെ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സൗകര്യക്കുറവും റൺവേയിലെ മാലിന്യക്കൂമ്പാരവുമാണ് സർവീസ് നിർത്താൻ കാരണമെന്നാണ് അധികൃതർ അറിയിക്കുന്നത്.അഫ്ഗാന്റെ നിയന്ത്രണം താലിബാൻ കയ്യടക്കിയതിന് പിന്നാലെ കാബൂൾ വിമാനത്താവളത്തിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരും സുരക്ഷാ ഉദ്യോഗസ്ഥരും ശുചീകരണത്തൊഴിലാളികളുമൊന്നും കൃത്യമായി ജോലി ചെയ്യുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. റൺവേയിലെ മാലിന്യങ്ങൾ വലിയ അപകടങ്ങൾ ക്ഷണിച്ചുവരുത്തുമെന്നാണ് പാക് എയർലൈൻസുകൾ ഭയപ്പെടുന്നത്.

നിലവിൽ യുഎസ് സൈനികരുടെ നിയന്ത്രണത്തിലാണ് കാബൂൾ വിമാനത്താവളം. സ്വന്തം സൈനിക വിമാനങ്ങൾക്ക് മാത്രമാണ് അമേരിക്ക പ്രാധാന്യം നൽകുന്നതെന്നാണ് പാകിസ്താന്റെ ആരോപണം. വിമാനത്താവളത്തിൽ ഉടൻ അവശ്യ സൗകര്യങ്ങൾ ഒരുക്കണമെന്ന് അഫ്ഗാൻ സിവിൽ ഏവിയേഷൻ അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പാകിസ്താൻ അന്താരാഷ്ട്ര എയർലൈൻസ് വക്താക്കൾ വ്യക്തമാക്കി.

Read Also: യുഎസ് അഫ്ഗാനില്‍ ഉപേക്ഷിച്ച ഉഗ്രശേഷിയുളള ആയുധങ്ങളും യുദ്ധവിമാനങ്ങളും ഡ്രോണുകളും കൈയടക്കി താലിബാന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button