Latest NewsNewsIndia

ഹുറിയത്തിനെ നിരോധിക്കുന്നത് പരിഗണനയിൽ: ശക്തമായ നടപടികളിലേക്ക് ആഭ്യന്തരമന്ത്രാലയം

യുഎപിഎ നിയമത്തിലെ വകുപ്പ് 3(1) പ്രകാരം ഹുറിയത്തിന്റെ രണ്ടു വിഭാഗങ്ങളെയും നിരോധിച്ചേക്കുമെന്ന് ഉദ്യോഗസ്ഥര്‍

ശ്രീനഗർ : വിഘനടവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കശ്മീരിലെ ഹുറിയത്തിനെ നിരോധിക്കുന്നത് പരിഗണനയിൽ. യുഎപിഎ പ്രകാരം നിരോധിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഗീലാനി(ജി), മിര്‍വായിസ്(എം) എന്നീ ഹുറിയത്ത് കോണ്‍ഫറന്‍സിന്റെ രണ്ടു വിഭാഗങ്ങളെയും നിരോധിക്കുന്നത് ആഭ്യന്തരമന്ത്രാലയത്തിന്റെ പരിഗണനയിലാണ്.

യുഎപിഎ(നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം) പ്രകാരമാണ് ഹുറിയത്ത് കോണ്‍ഫറന്‍സിനെ നിരോധിക്കുന്നത് പരിഗണിക്കുന്നത്. യുഎപിഎ നിയമത്തിലെ വകുപ്പ് 3(1) പ്രകാരം ഹുറിയത്തിന്റെ രണ്ടു വിഭാഗങ്ങളെയും നിരോധിച്ചേക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

read also: ട്രഷറികളിൽ സൂക്ഷിച്ചിരിക്കുന്ന കാണ്ടാമൃഗങ്ങളുടെ കൊമ്പും ആനക്കൊമ്പുകളും നശിപ്പിക്കാൻ തീരുമാനിച്ച് അസം

സയീദ് അലി ഷാ ഗീലാനിയുടെ വസതി കൂടിയായ ശ്രീനഗറിലെ ഹൈദര്‍പൂര്‍ പ്രദേശത്തുള്ള തെഹ്‌രീക്-ഇ-ഹുറിയത്തിന്റെ ഹെഡ് ഓഫിസില്‍നിന്ന് ഞായറാഴ്ച സൈന്‍ ബോര്‍ഡ് നീക്കം ചെയ്തുവെന്നും റിപ്പോർട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button