Latest NewsNewsIndia

പ്രധാനമന്ത്രിയെ കാണാന്‍ ശ്രീനഗറില്‍ നിന്ന് ഡൽഹിയ്ക്ക് നടന്ന് ആരാധകന്‍

ന്യൂഡൽഹി : രാജ്യം മുഴുവന്‍ മാത്രമല്ല ലോകം മുഴുവന്‍ ആരാധകരുള്ള നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാലിപ്പോൾ പ്രധാനമന്ത്രിയുടെ വലിയൊരു ആരാധകന്റെ വാർത്തയാണ് സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്.

കശ്മീരിലെ ശ്രീനഗർ മുതൽ ഡൽഹി വരെയുള്ള കാൽനടയാത്രക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ഫഹീം നസീർ ഷാ എന്ന ആരാധകൻ. പ്രധാനമന്ത്രിയെ നേരിൽ കാണാനാണ് ഈ യാത്ര. 815 കിലോ മീറ്ററാണ് പ്രധാനമന്ത്രിയെ കാണുന്നതിനായി നസീർ ഷാ സഞ്ചരിക്കുക. തന്റെ ഈ യാത്ര പ്രധാനമന്ത്രിയുടെ ശ്രദ്ധ നേടുമെന്നും, അതിലൂടെ അദ്ദേഹത്തെ കാണാൻ സാധിക്കുമെന്നുമാണ് നസീർ ഷായുടെ പ്രതീക്ഷ.

Read Also :  ശ്രീനഗറിൽ നിന്ന് മോദിയെ കാണാൻ ദില്ലിക്ക് കാൽനടയായി മോദിയുടെ കടുത്ത ആരാധകൻ ഫഹീം നസീര്‍ ഷാ

ഒരിടത്ത് മോദി പ്രസംഗിക്കുമ്പോൾ മുസ്ലീങ്ങളുടെ പ്രാർത്ഥന കേട്ട ഉടനെ അദ്ദേഹം പ്രസംഗം നിർത്തി. ഇത് ജനങ്ങളെയാകെ അമ്പരിപ്പിച്ചിരുന്നു. അത്തരം കാര്യങ്ങളാണ് തന്നെ മോദി ആരാധകനാക്കി മാറ്റിയതെന്ന് നസീർ ഷാ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button